ഇന്നത്തെ കാലത്ത് എല്ലാവരും തന്നെ ഗ്യാസ് ഉപയോഗിക്കുന്നവരാണ് എന്നാൽ അത് ഉപയോഗിക്കുന്നത് മാത്രമല്ല കൃത്യമായ രീതിയിൽ അത് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കിൽ അപകട സാധ്യത വളരെ കൂടുതലാണ് മാത്രമല്ല ഇന്ധന നഷ്ടം ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് തന്നെ ഗ്യാസ് ബർണറുകൾ കൃത്യമായ രീതിയിൽ വൃത്തിയാക്കുക തന്നെ വേണം വളരെ വൃത്തിയോടെ തന്നെ ഗ്യാസ് ബർണറുകൾ വൃത്തിയാക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം.
അതിനായി എന്തു ചെയ്യണം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ബർണറുകൾ എടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുവയ്ക്കുക അതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക നല്ല തിളച്ച വെള്ളം തന്നെ ഒഴിച്ചു കൊടുക്കേണ്ടതാണ് ശേഷം അതിലേക്ക് ഒരു നാരങ്ങയുടെ നീര് മുഴുവനായി ചേർത്തുകൊടുക്കുക അതോടൊപ്പം തന്നെ ഈനോ ചേർത്തു കൊടുക്കുക ഒരു പാക്കറ്റ്.
ഇപ്പോൾ അത് നല്ലതുപോലെ പതഞ്ഞു വരുന്നത് കാണാം കുറച്ചു സമയത്തിനുശേഷം തന്നെ പത എല്ലാം പോകുന്നതും കാണാം. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക. എടുത്തുനോക്കുമ്പോൾ ബർണറുകളുടെ മുകളിലെല്ലാം തുരുമ്പ് വന്നിരിക്കുന്നത് കാണാം.
ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നന്നായി കുറച്ചു കൊടുക്കുക അപ്പോൾ അതിന്റെ അഴകുകൾ എല്ലാം ഇളകി വരുന്നത് നിങ്ങൾക്ക് തന്നെ കാണാം. സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ എല്ലാം പോയി ബർണറുകൾ പുതിയത് പോലെ കാണപ്പെടും. എല്ലാവരും തന്നെ ഇതുപോലെ ചെയ്തു നോക്കൂ വളരെയധികം ഗുണകരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees curryworld