അടുക്കളയിലെ ജോലികൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ചെയ്തുതീർക്കുന്നതിന് വേണ്ടി എളുപ്പമുള്ള മാർഗങ്ങൾ ആലോചിക്കുന്നവർ ആയിരിക്കും വീട്ടമ്മമാർ എല്ലാവരും തന്നെ അവർക്ക് വേണ്ടി വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് നമ്മൾ പറയാൻ പോകുന്നത്. അതിൽ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് സവാളയും പേസ്റ്റും ഉപയോഗിച്ചുകൊണ്ടുള്ളതാണ്.
നമ്മുടെ വീടുകളിൽ ദോശ ഉണ്ടാക്കുന്നതിനുവേണ്ടി ഇരുമ്പ് ചട്ടികൾ ആയിരിക്കും പലരും ഉപയോഗിക്കുന്നത് രണ്ടുദിവസം ഉപയോഗിക്കാതിരുന്നാൽ തന്നെ അത് തുരുബ് പിടിച്ചു പോകുന്നത് നമ്മൾ കാണാൻ സാധിക്കും ഞാൻ ഇതുവരെ കഴുകിയാൽ ഒന്നും തന്നെ പെട്ടെന്ന് പോകുന്നതല്ല അത് മാത്രമല്ല ദോശ ഉണ്ടാക്കിയാൽ ഒട്ടിപ്പിടിക്കുകയും ചെയ്യും അതുകൊണ്ട് എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്ന് നോക്കാം .
അതിനായി ആദ്യം തന്നെ കുറച്ച് പേസ്റ്റ് ഇരുമ്പ് ചട്ടിയിൽ തേക്കുക അതിനുശേഷം ഒരു സ്ക്രബർ കൊണ്ട് നന്നായി ഉരച്ചു കൊടുക്കുക മൂന്നു മിനിറ്റോളം നന്നായി ഉരച്ചു കൊടുക്കുക. അപ്പോൾ തന്നെ അതിൽനിന്ന് അഴകുകൾ പോകുന്നത് നമുക്ക് കാണാൻ സാധിക്കും ശേഷം സാധാരണ വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കൊണ്ട് കഴുകി വൃത്തിയാക്കുക.
ശേഷം നിങ്ങൾ ചെയ്യേണ്ടത് ദോശ ചൂടാക്കി കഴിഞ്ഞതിനു ശേഷം ഒരു സവാളയുടെ പകുതിയെടുത്ത് അത് നല്ലതുപോലെ പാനിൽ ഉരച്ചു കൊടുക്കുക. അതിനുശേഷം നിങ്ങൾ ദോശ ഉണ്ടാക്കി നോക്കൂ ഒട്ടുംതന്നെ പാനിൽ ഒട്ടിപ്പിടിക്കാതെ വളരെ സുഖമായി തന്നെ പുറത്തേക്ക് എടുക്കാൻ സാധിക്കും. ഇതുപോലെയുള്ള വളരെ സിമ്പിൾ ഉപയോഗിച്ചുകൊണ്ട് അടുക്കളയിലെ ജോലിയൊക്കെ വളരേ എളുപ്പമായി തന്നെ വീട്ടമ്മമാർക്ക് ചെയ്തു തീർക്കാൻ സാധിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Prarthana’ s world