വീട്ടിലെ ഗ്യാസ് ബർണർ കരിയും തുരുമ്പ് പിടിച്ച വൃത്തികേടായി പോയോ ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് തന്നെയാണ് അതിന്റെ നഷ്ടം ഗ്യാസ് വളരെയധികം നഷ്ടപ്പെടുന്നത് ആയിരിക്കും അതുപോലെ അപകട സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും കൃത്യമായി തന്നെ ഗ്യാസിന്റെ ബർണറുകൾ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
എപ്പോഴും ഗ്യാസ് ബർണർ പുതിയത് പോലെ തന്നെ നിങ്ങൾക്ക് കാണപ്പെടണം എന്നുണ്ടെങ്കിൽ അതിനു വേണ്ടി ഇതുപോലെ ചെയ്താൽ മതി. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ ഗ്ലാസ് വിനാഗിരി ഒഴിച്ച് കൊടുക്കുക. അതിലേക്ക് മുക്കാൽ ഭാഗം വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം ഗ്യാസ് ബർണർ അതിലേക്ക് പൊക്കി വയ്ക്കുക .
അതിന്റെ നിറമെല്ലാം തന്നെ ഇളകി വരുന്നത് നമുക്ക് കാണാൻ സാധിക്കും കുറച്ച് അധികം സമയം വെക്കേണ്ടതാണ്. അടുത്തതായി മറ്റൊരു പാത്രത്തിൽ കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശുഭദിന ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
വിനാഗിരി വെള്ളത്തിൽ നിന്ന് ഗ്യാസ് ബർണർ പുറത്തേക്ക് എടുത്ത് തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ചുകൊണ്ട് ഒരു സ്ക്രബ്ബറും ചേർത്ത് ഉരച്ച് വൃത്തിയാക്കുക. വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ എല്ലാം വിട്ടു വരുന്നത് കാണാം. പുതിയത് പോലെ ഗ്യാസ് ബർണറുകൾ കാണപ്പെടുന്നത് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner