പാചകം ചെയ്യുന്ന വീട്ടുകാർക്ക് ഒരിക്കലും സംഭവിച്ചു പോകാവുന്ന ഒരു കാര്യമായിരിക്കാം ഭക്ഷണം അടിക്കുപിടിച്ചു പോകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണം പിന്നീട് ഉപയോഗിക്കാൻ പറ്റില്ല എന്നത് മാത്രമല്ല പാത്രം മുഴുവൻ കേടായി പോവുകയും ചെയ്യും പിന്നീട് കഴിഞ്ഞ പാടുകൾ എല്ലാം വൃത്തിയാക്കി എടുക്കുന്നതിന് ഒരുപാട് വിഷമിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടാകും.
ഇനി അത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ പാത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കുന്നതിന് ഇതുപോലെ ചെയ്താൽ മതി. അതിനായി ആദ്യം അടിക്ക് പിടിച്ച പാത്രമെടുത്ത് അതിന്റെ കരിഞ്ഞ ഭാഗത്ത് മുഴുവനായി തന്നെ വെള്ളമൊഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഏതെങ്കിലും ഒരു സോപ്പുപൊടി രണ്ട് ടീസ്പൂൺ ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക. ഒരു അഞ്ചോ പത്തോ മിനിറ്റ് എങ്കിലും നന്നായി തന്നെ തിളപ്പിക്കേണ്ടതാണ് വരുമ്പോൾ ഏതെങ്കിലും ഒരു തവി ഉപയോഗിച്ചുകൊണ്ട് ഇളക്കിക്കൊടുത്തുകൊണ്ടിരിക്കുക.
അപ്പോൾ നിങ്ങൾക്ക് അഴുക്കെല്ലാം ഇളകി പോയി വരുന്നത് കാണാനായി സാധിക്കും. പറ്റുമെന്നു ശേഷം പുറത്തേക്ക് എടുത്ത് വെച്ച് ചൂടാറാനായി വയ്ക്കുക ചൂടാറിയതിനു ശേഷം ആ വെള്ളം കളയുക ഇപ്പോൾ നിങ്ങൾക്ക് കാണാം അഴുക്കുകൾ എല്ലാം പോയിരിക്കുന്നത് അതിനുശേഷം ഒരു സാധാരണ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കുക.
വളരെ പെട്ടെന്ന് തന്നെ അഴുകുകളെല്ലാം പോകുന്നത് കാണാം. ഇതേ രീതിയിൽ തന്നെ ചെറിയ ചൂടുവെള്ളത്തിൽ കുറച്ച് സോപ്പുപൊടിയിട്ട് പാത്രത്തിന്റെ അടിയിൽ കറപിടിച്ച പാടുകൾ ഉണ്ടെങ്കിൽ കുറച്ചുസമയം മുക്കിവച്ചതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കി നോക്കൂ വളരെ എളുപ്പത്തിൽ ക്ലീനായി കിട്ടുന്നത് കാണാം. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Vichus Vlogs