മീനുകളിൽ എല്ലാം വെച്ച് വളരെയധികം സമയമെടുത്ത് ക്ലീൻ ചെയ്യുന്ന ഒരു മീനാണ് ചെമ്മീൻ. അതുകൊണ്ടുതന്നെ പലർക്കും ഇത് ക്ലീൻ ചെയ്യുന്നതിന് മടിയാണ്. മറ്റു മീനുകളെ പോലെ ഒരുപാട് കത്തി ഉപയോഗിക്കേണ്ട ആവശ്യമൊന്നുമില്ല ഒന്നുമില്ലെങ്കിൽ കൂടിയും വളരെ മടിയാണ് ഈ ചെറിയ ചെമ്മീൻ വൃത്തിയാക്കി എടുക്കാൻ ഇതിന്റെ തോട് വളരെ കൃത്യമായി തന്നെ പറിച്ച് കളയേണ്ടതും ചെമ്മീനിന്റെ നടുവിലൂടെ പോകുന്ന കറുത്ത നിറത്തിലുള്ള ഭാഗം കളയേണ്ടത് അത്യാവശ്യമാണ് ഇല്ലെങ്കിൽ വയറിന് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
എന്നാൽ ഇനിയും എത്ര കിലോ ചെമ്മീൻ വാങ്ങിയാലും വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാൻ ഒരു ട്രിക്ക് ഉണ്ട്. ഇത് പരീക്ഷിച്ചു നോക്കിയാൽ കുട്ടികൾ പോലും ചെമ്മീൻ വൃത്തിയാക്കാൻ ഇനി കൂടെ കൂടും. എങ്ങനെയാണ് വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ചെമ്മീൻ എടുത്ത് അതിന്റെ തല ഭാഗവും വാലും ഭാഗവും കൈകൊണ്ടു വലിച്ചു കളയുക.
ശേഷം അതിന് നടുവിൽ ഉള്ള ഭാഗം കളയുന്നതിന് വേണ്ടി വാലിന്റെ ഭാഗത്തായി ചെറുതായി വളച്ചു കൊടുക്കുക അപ്പോൾ കറുപ്പ് ഭാഗം പൊന്തിവരുന്നത് കാണാം ശേഷം കൈകൊണ്ട് എളുപ്പത്തിൽ വലിച്ച് പുറത്തേക്ക് എടുക്കാൻ സാധിക്കും. വളക്കുമ്പോൾ മീൻ പൊട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ മീനും ഇതുപോലെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും.
ഇതിനായി കത്തി ഉപയോഗിക്കേണ്ട ആവശ്യമോ അല്ലെങ്കിൽ ചെമ്മീനിന്റെ കറുപ്പ് ഭാഗം കളയുന്നതിന് കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കേണ്ട കാര്യമോ ഒന്നും തന്നെയില്ല. ചെറിയ കുട്ടികൾക്ക് പോലും ഈ ട്രിക്ക് പറഞ്ഞുകൊടുക്കുകയാണെങ്കിൽ അവരെല്ലാവരും വളരെ പെട്ടെന്ന് ചെമ്മീൻ വൃത്തിയാക്കി കയ്യിൽ തരും. ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ. Credit : Grandmother tips