എല്ലാ വീടുകളിലും തന്നെ ഏറ്റവും വൃത്തിയോടെ നമ്മൾ നോക്കുന്ന ഭാഗമാണ് ക്ലോസെറ്റ് ബാത്റൂം എന്നിവ. വളരെ പെട്ടെന്ന് തന്നെ ദുർഗന്ധം വരാൻ സാധ്യതയുള്ള രണ്ട് സ്ഥലങ്ങളാണ് ഇവ അതുകൊണ്ട് എപ്പോഴും നല്ല ക്ലീനായി വയ്ക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വം കൂടിയാണ്.
ഇന്ന് ബാത്റൂമും ടോയ്ലറ്റും വൃത്തിയാക്കുന്നതിന് വിപണികളിൽ ധാരാളം ക്ലീനിങ് ലോഷനുകൾ ലഭ്യമാണ് അവയെല്ലാം തന്നെ നമ്മൾ ഉപയോഗിക്കുന്നതുമാണ് എന്നാൽ പല ക്ലിനിക് ലോഷനുകളും ക്ലോസറ്റ് ബ്ലോക്ക് ആകുന്നതിന് കാരണമാകുന്നുണ്ട് എന്ന് പലരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ക്ലോസറ്റ് പെട്ടെന്ന് ബ്ലോക്ക് ആകാതെ തന്നെ നല്ല വൃത്തിയിൽ വൃത്തിയാക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗം ഇടാം.
എല്ലാവരുടെയും വീട്ടിലും ഉറപ്പായും ഉണ്ടാകുന്ന ഒന്നാണ് ഉപ്പ് ഭക്ഷണപദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു പദാർത്ഥമാണ് ഉപ്പ് ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള ക്ലീനിങ് പരിപാടികളും നമ്മൾ ചെയ്യാറുണ്ട് എന്നാൽ ഇതേ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ബാത്റൂം ടോയ്‌ലെറ്റും വൃത്തിയാക്കി എടുക്കാം.
ടോയ്ലറ്റ് വൃത്തിയാക്കുന്ന സമയത്ത് ക്ലോസറ്റിലേക്ക് ഒരു ടീസ്പൂൺ ഉപ്പിട്ട് കൊടുക്കുക ശേഷം ഉപ്പ് അലിഞ്ഞു വരുമ്പോൾ ഫ്ലെഷ് ചെയ്തു കളയുക. ഇത് ക്ലോസറ്റിന്റെ ഉള്ളിലെ അണുക്കളെ തുരത്തുക മാത്രമല്ല ചെയ്യുന്നത് ക്ലോസറ്റ് നല്ല വൃത്തിയോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇത് ആർക്ക് വേണമെങ്കിലും ചെയ്യാവുന്നതാണ്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Grandmother tips