സവാളയും പേസ്റ്റും ഉപയോഗിച്ച് കൊണ്ട് എത്ര തുരുമ്പ് പിടിച്ച ദോശക്കല്ലും വളരെ പെട്ടെന്ന് തന്നെ നോൺസ്റ്റിക് പാൻ പോലെ ആക്കി എടുക്കാം. രാവിലെ ദോശ ഉണ്ടാക്കാൻ എടുക്കുമ്പോൾ ആയിരിക്കും ദോശ ഒട്ടിപ്പിടിച്ച് ശരിയായ രീതിയിൽ ഉണ്ടാക്കാൻ സാധിക്കാതെ പോകുന്നത്. അത്തരം സന്ദർഭങ്ങളിൽ ആദ്യം കുറച്ചു പേസ്റ്റ് ദോശ പാനിൽ തേക്കുക ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഉരച്ചു കൊടുക്കുക .
ഇപ്പോൾ തന്നെ തുരുബെല്ലാം പോകുന്നത് കാണാം. ശേഷം ഞാൻ നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം ചൂടാക്കി ഒരു സവാളയുടെ പകുതി കുറച്ച് എണ്ണയിൽ മുക്കി പാനിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക. അതിനുശേഷം ദോശ ഉണ്ടാക്കി നോക്കൂ ഒട്ടുംതന്നെ പാനിൽ പിടിക്കാതെ കിട്ടും. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ് നോക്കാം.
പരിപ്പ് വേവിക്കാനായി കുക്കറിൽ വയ്ക്കുന്ന സമയത്ത് എല്ലാവർക്കും പറ്റി പോകുന്നതാണ് കുക്കറിൽ നിന്ന് വെള്ളമെല്ലാം പുറത്തേക്ക് തെറിച്ചു വൃത്തികേട് ആകുന്ന അവസ്ഥ. അത് ഒഴിവാക്കുന്നതിനു വേണ്ടി ആദ്യം കുക്കറിൽ കുറച്ച് വെള്ളമൊഴിച്ച് വയ്ക്കുക ശേഷം ജീവിക്കേണ്ട പയറും മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക .
ശേഷം അത് കുക്കറിൽ ഇറക്കി വയ്ക്കുക. അതിനുശേഷം കുക്കറടച്ച് വേവിക്കുക. വെള്ളം ഒട്ടും തന്നെ പുറത്തേക്ക് തെറിച്ചു പോകാതെ നന്നായി തന്നെ വെന്ത് കിട്ടുന്നതായിരിക്കും. ഈ രണ്ട് ടിപ്പുകൾ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഇന്ന് തന്നെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Prarthana world