വീട്ടിൽ കളയാനായി മാറ്റിവെച്ചിരിക്കുന്ന ഇരുമ്പ് ചട്ടികൾ ഉണ്ടെങ്കിൽ അവ കളയുന്നതിനു മുൻപ് ഈ ടിപ്പ് ഒന്ന് ചെയ്തു നോക്കൂ. എത്രത്തോളം തുരുമ്പ് പിടിച്ച യാണെങ്കിൽ കൂടിയും അതിനെ വളരെ എളുപ്പത്തിൽ തന്നെ നോൺസ്റ്റിക്ക് പാൻ ആക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഇരുമ്പ് ചട്ടിയെടുത്ത് അതിൽ മുഴുവനായി കഞ്ഞിവെള്ളം ഒഴിച്ചു വയ്ക്കുക .
ശേഷം ഒരു ദിവസം മുഴുവൻ ഇതുപോലെ വയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് ഒരു സ്ക്രബ്ബ് ഉപയോഗിച്ച് ഉരച്ച വൃത്തിയാക്കി കൊടുക്കുക. അതിനുശേഷം പാൻ ചൂടാക്കി അതിലേക്ക് കുറച്ച് ഉപ്പ് വിതറി കൊടുക്കുക ശേഷം ഒരു ചട്ടിയിൽ നാരങ്ങയുടെ പകുതി കുത്തിവെച്ച് ഉപ്പും ചേർത്ത് നന്നായി ഉരച്ചു കൊടുക്കുക. ആ ഉപ്പിന്റെ നിറം മാറി വരുന്നത് വരെ ഉരച്ചു കൊടുക്കുക.
അതിനുശേഷം പാൻ കഴുകി വൃത്തിയാക്കുക വീണ്ടും പാൻ ചൂടാക്കി അതിലേക്ക് കുറച്ചു നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം പാനിന്റെ എല്ലാ ഭാഗത്തും എണ്ണ തേച്ച് നന്നായി ചൂടാക്കുക. അതിനുശേഷം തുടച്ചെടുക്കുക. വീണ്ടും പാനിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് എല്ലാ ഭാഗത്തേക്കും ആക്കി നന്നായി ചിക്കി എടുക്കുക. അതിനുശേഷം താൻ കഴുകി വൃത്തിയാക്കുക.
വീണ്ടും പാൻ ചൂടാക്കിയ ഒരു പകുതി സവാള ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. ഇതിനുശേഷം ദോശ ഉണ്ടാക്കാവുന്നതാണ് ഒട്ടുംതന്നെ ഒട്ടിപ്പിടിക്കുമെന്ന് പേടി വേണ്ട നോൺസ്റ്റിക് പാൻ ഉപയോഗിക്കുന്നത് പോലെ തന്നെ ഇനി വളരെ എളുപ്പത്തിൽ ഉപയോഗിക്കാം. ഇന്ന് തന്നെ ഇതുപോലെ ചെയ്തു നോക്കൂ. Credit : Ansi’s vlog