ഇസ്തിരിപ്പെട്ടിയിൽ പറ്റിപ്പിടിച്ച കറ കളയുവാൻ ഇനി വളരെ എളുപ്പം. പാരസെറ്റമോൾ ഉണ്ടെങ്കിൽ ഇനി നിസ്സാരം.

എല്ലാദിവസവും വസ്ത്രങ്ങൾ അയൺ ചെയ്തു വൃത്തിയിൽ പുറത്തു പോകുന്നവരാണ് നമ്മളെല്ലാവരും. ചെയ്യുന്ന എല്ലാവർക്കും തന്നെ ഒരു പ്രാവശ്യമെങ്കിലും പോകാവുന്ന ഒരു അബദ്ധമാണ് വസ്ത്രങ്ങൾ കരിഞ്ഞു പോകുന്നത്. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ അബദ്ധം പറ്റാത്തവർ ആരും ഉണ്ടാകില്ല. ഇതുപോലെ ഇസ്തിരിപ്പെട്ടിയിൽ പിടിക്കുന്ന കറകൾ കളയുന്നതിന് ആയിരിക്കും വലിയ ബുദ്ധിമുട്ട് നേരിടുന്നത്.

മാത്രമല്ല കുറെനാൾ ഇസ്തിരിപെട്ടി ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ അടിവശത്ത് ചെറിയ കറപിടിച്ച പാടുകളും ഉണ്ടാകാം. ഇത്തരത്തിലുള്ള പാടുകൾ വളരെ എളുപ്പത്തിൽ തന്നെ കളഞ്ഞെടുക്കുന്നതിന് പലതരത്തിലുള്ള മാർഗങ്ങളും ചെയ്യുന്നവർ ഉണ്ടാകാം. അതിൽനിന്നെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതും ഉപയോഗപ്രദവുമായ ഒരു മാർഗ്ഗം പാരസെറ്റമോൾ ആണ്.

പാരസെറ്റമോൾ ഉപയോഗിച്ചുകൊണ്ട് ഈ കറകളെ നിഷ്പ്രയാസം വൃത്തിയാക്കി എടുക്കാം. അതിനായി ചെയ്യേണ്ടത് ഇസ്തിരിപ്പെട്ടി ആദ്യം ചൂടാക്കുക. ചൂടായ ഇത്തിരി പെട്ടിയുടെ കറപിടിച്ച ഭാഗത്ത് പാരസെറ്റമോൾ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു തുണി കൊണ്ടോ പേപ്പർ ഉപയോഗിച്ചുകൊണ്ട് തുടച്ചു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടുന്നത് കാണാം.

ഇന്നത്തെ കാലത്തു എല്ലാവരുടെ വീട്ടിലും ഒരു പാരസെറ്റമോൾ എങ്കിലും ഉണ്ടാകാതെ ഇരിക്കില്ല. അതുകൊണ്ടുതന്നെ ഇസ്തിരി പെട്ടിയിൽ കറ പിടിക്കുന്ന നിമിഷം തന്നെ ഇനി എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം. എല്ലാവരും തന്നെ ഈ ഒരു ടിപ്പ് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : infro tricks

Leave a Reply

Your email address will not be published. Required fields are marked *