Easy Way To Clean Mixie Jar And Mixer : ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും മിക്സി ഉപയോഗിക്കുന്നുണ്ടായിരിക്കും. മിക്സി ഉപയോഗിക്കുന്നത് പോലെ തന്നെയാണ് അത് വൃത്തിയായി സൂക്ഷിക്കേണ്ടത്. മിക്സിയുടെ ജാറിന്റെ ഉൾവശം വൃത്തിയാക്കുന്നതുപോലെ തന്നെ മിക്സിയുടെ പുറംഭാഗവും നല്ലതുപോലെ വൃത്തിയാക്കണം. സാധാരണ മിക്സി ജാറിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന അഴുക്കുകൾ എത്ര വൃത്തിയാക്കാൻ നോക്കിയാലും ശരിയായ രീതിയിൽ വൃത്തിയായി വരാറില്ല. എന്നാൽ ഇനി അത്തരം ഒരു പ്രശ്നത്തിന്റെ ആവശ്യമില്ല.
ബ്രഷ് കൊണ്ട് കുറേനേരം ഉരച്ച് കഷ്ടപ്പെടേണ്ട എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം തന്നെ മിക്സിയുടെ ജാറിന്റെ അടിഭാഗം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതോടൊപ്പം മൂന്നോ നാലോ ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ശേഷം ഇതൊരു 10 മിനിറ്റ് മാറ്റി വെക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലോഷൻ ഒരു ടീസ്പൂൺ കൊടുക്കുക. ശേഷം ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം മിക്സിയുടെ ജാറിന്റെ പുറം ഭാഗത്തും അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം നല്ലതുപോലെ ബ്രഷ് ഉപയോഗിച്ച് കുറച്ചു കൊടുക്കുക.
ഈ മിശ്രിതം മിക്സിയുടെ ജാർ മാത്രമല്ല മിക്സിയും വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ഇത് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. മാറ്റിവെച്ചിരിക്കുന്ന മിക്സിയുടെ ജാർ എടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുക. ഇപ്പോൾ തന്നെ കാണാൻ വളരെ എളുപ്പത്തിൽ അതിലെ അഴുക്കുകൾ നീങ്ങി പോകുന്നത്. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. ഈ രീതിയിൽ വളരെ എളുപ്പത്തിൽ ഇനി മിക്സിയുടെ ജാർ വൃത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.