നമ്മുടെ വീടുകളിൽ എല്ലാം തന്നെ വെള്ള നിറത്തിലുള്ള തോർത്തുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ടാകാം കുറച്ച് ദിവസങ്ങൾ ഉപയോഗിക്കുമ്പോൾ അതിൽ കറുത്ത നിറത്തിലുള്ള കരിമ്പന വരുന്നതിനോ അല്ലെങ്കിൽ അഴുക്കുകൾ വന്ന കറുത്ത പാടുകൾ വരികയോ ചെയ്യാം ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമ്മൾ എത്രത്തോളം സോപ്പിട്ട് ഉരച്ചു വൃത്തിയാക്കിയാലും ചിലപ്പോൾ തോർത്ത് കേടായി പോകും.
എന്നല്ലാതെ അഴുക്കുകൾ ഒന്നും തന്നെ പോകില്ല. അതുകൊണ്ടുതന്നെ വളരെ ഫലപ്രദമായ രീതിയിൽ ഒന്നോ അതിൽ കൂടുതലോ വെള്ളം തോർന്ന വൃത്തിയാക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ഒരു കുക്കർ എടുക്കുക അതിലേക്ക് കുറച്ച് വെള്ളമൊഴിച്ച് ഡിഷ് വാഷ് സോപ്പ് ഇട്ട് വെള്ളം നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കുക അതിനുപകരം ചെറുനാരങ്ങാനീര് ചേർത്താലും മതി ശേഷം നിങ്ങൾക്ക് കഴുകേണ്ടത് അതിൽ മുക്കി വയ്ക്കുക. ശേഷം അടുപ്പിൽ വെച്ച് ചൂടാക്കിയ ഒരു വിസിൽ വരുമ്പോൾ പുറത്തേക്ക് എടുക്കുക. തുറന്നു നോക്കുമ്പോൾ തന്നെ കാണാൻ സാധിക്കും .
എല്ലാ അഴുക്കുകളും തോർത്തിൽ നിന്ന് പോയിരിക്കുന്നതും പുതിയത് പോലെ കാണപ്പെടും. കൈകൊണ്ട് ഉരച്ച് സമയം കളയേണ്ട ആവശ്യം ഇനിയില്ല തോർത്ത് പുറത്തേക്ക് എടുത്ത് സാധാരണ വെള്ളത്തിൽ നല്ലതുപോലെ കഴുകി എടുക്കാം. വളരെ പെട്ടെന്നും അധികം അധ്വാനം ഇല്ലാതെയും നമുക്ക് വസ്ത്രങ്ങൾ ഇതുപോലെ വെളുപ്പിച്ചെടുക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. Credit : Prarthana’s world