കറപിടിച്ച സ്റ്റീലിന്റെ അരിപ്പകൾ പുതിയത് പോലെയാക്കാൻ ഇനി വെറും അഞ്ചു മിനിറ്റ് മാത്രം മതി. ഇതൊന്നു കണ്ടു നോക്കൂ.

നാം ദിവസവും ഉപയോഗിക്കുന്ന ചായ അരിപ്പകൾ കുറച്ചുദിവസം കഴിഞ്ഞാൽ തന്നെ അത് കറപിടിച്ചു പോകുന്നു. അത് സ്റ്റീലിന്റെ അരിപ്പുകൾ ആയാലും പ്ലാസ്റ്റിക്കിന്റെ അരിപ്പകൾ ആയാലും ഇതുപോലെ തന്നെയാണ് കറപിടിച്ചു പോകാറുള്ളത്. എന്നാൽ ഇനി അത്തരത്തിൽ കറപിടിച്ച അരിപ്പകൾ കളയുന്നതിനു മുൻപ് ഇതുപോലെ ചെയ്തു നോക്കൂ.

വളരെ എളുപ്പത്തിൽ പുതിയത് പോലെ ആക്കി മാറ്റാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർത്തുകൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. ഈ വെള്ളത്തിലേക്ക് അരിപ്പയിട്ട് വയ്ക്കുക. അരിപ്പകൾ മാത്രമല്ല ഗ്രേറ്റ് ചെയ്യുന്ന ഉപകരണം, അതുപോലെ നിത്യം നമ്മൾ ഉപയോഗിക്കുന്ന സ്റ്റീലിന്റെ എല്ലാ ഉപകരണങ്ങളും ഇതുപോലെ ഇട്ടു വയ്ക്കുക.

ശേഷം അതിലേക്ക് കുറച്ച് സോപ്പ് പൊടിയോ ഡിഷ് വാഷ് ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിക്കുക. 5 മിനിറ്റ് നന്നായി തിളപ്പിച്ചതിനുശേഷം ഇറക്കി വയ്ക്കുക. വെള്ളത്തിന്റെ ചൂട് എല്ലാം മാറിയതിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ ഒരു സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ചോ ചെറുതായി ഉരച്ചു കൊടുത്താൽ മതി അതിലെ അഴുക്കുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ഇല്ലാതായി കിട്ടും.

അപ്പോൾ എല്ലാവരും ഇതുപോലെ ചെയ്തു നോക്കില്ല. വളരെ പെട്ടെന്ന് തന്നെ പഴയ സാധനങ്ങൾ പുതിയത് പോലെ ആക്കാം. ഇനി ആരും തന്നെ കറപിടിച്ചു എന്ന് കരുതി ഇവയൊന്നും കളയരുത്. Video credit : Resmees curry world

Leave a Reply

Your email address will not be published. Required fields are marked *