Easy Cleaning With Ginger : വീട്ടിലെ ബാത്റൂം ടൈലുകൾ ആയാലും ഫ്ലോർ ടൈലുകൾ ആയാലും വൃത്തിയാക്കുന്നതിന് നാം രണ്ടു തരത്തിലുള്ള ക്ലീനറുകൾ ഉപയോഗിക്കാറുണ്ടായിരിക്കും. എന്നാൽ ഇനി അത്തരത്തിലുള്ള ക്ലീനറുകൾ വാങ്ങി പൈസ കളയേണ്ട ആവശ്യമില്ല. വീട്ടിൽ എന്നും ഉണ്ടാകുന്ന ഇഞ്ചി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് പരിപാടികളെല്ലാം തന്നെ ചെയ്തു തീർക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ നിങ്ങൾ ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചുള്ള ഇഞ്ചി എടുക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് യുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക ഒട്ടുംതന്നെ വെള്ളം ചേർക്കേണ്ടതില്ല. ആദ്യം ഒന്ന് അരച്ചു നോക്കുക അതിനുശേഷം ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർക്കുക. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് അരിച്ച് അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പേസ്റ്റ് ചേർക്കുക. പേസ്റ്റും നിങ്ങൾ ഓരോരുത്തരുടെയും അളവിനനുസരിച്ച് ചേർത്തുകൊടുക്കാവുന്നതാണ്. അതിനുശേഷം കഴുകാനായി എടുക്കുന്ന ബക്കറ്റിലെക്ക് വെള്ളത്തിലേക്ക് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഫ്ലോർ ടൈലുകൾ സാധാരണ തുടച്ചെടുക്കുന്നത് പോലെ തന്നെ തുടച്ചെടുക്കുക.
ഇതേ രീതിയിൽ തന്നെ ബാത്റൂം ടൈലുകളും വൃത്തിയാക്കാം അതിനായി ഒരു ചെറിയ തുണി ഈ വെള്ളത്തിലേക്ക് മുക്കി പിഴിഞ്ഞ് അഴുക്കുള്ള ഭാഗത്തെല്ലാം തന്നെ തേച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ ഉരച് വൃത്തിയാക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകിയെടുക്കുക. ടൈലുകൾ മാത്രമല്ല വീട്ടിലെ വാഷിംഗ് ബേഴ്സണുകൾ വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Ansi’s Vlog