നമ്മുടെ വീടുകളിൽ എല്ലാം തന്നെ പ്രത്യേക ദിവസങ്ങളിൽ മാത്രം എടുത്ത് ഉപയോഗിക്കുന്ന ചില പാത്രങ്ങൾ ഉണ്ടായിരിക്കും. അത് പലതും ഓട്ടുപാത്രങ്ങളുമായിരിക്കും. അത് കൃത്യമായി രീതിയിൽ കഴുകാതെ വയ്ക്കുന്ന സമയങ്ങളിൽ സംഭവിക്കുന്നതാണ് ക്ലാവ് പിടിച്ചു പോകുന്നത്. ഇതുപോലെ സംഭവിക്കുന്ന സമയത്ത് നമ്മൾ പലപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കും. ചില ആളുകൾ പുളി ഉപയോഗിച്ച് വൃത്തിയാക്കും.
എന്നാൽ എത്രത്തോളം നമ്മുടെ കൈ ഉറച്ചു ഉറച്ചു കുറെ സമയം തന്നെ വേണ്ടിവരുകയും ചെയ്യും എന്നാൽ ഇതൊന്നുമില്ലാതെ വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഈ പാത്രങ്ങളെല്ലാം വൃത്തിയാക്കുവാൻ ഒരു മാർഗ്ഗം നോക്കാം. ഇതിനുവേണ്ടി നമ്മൾ ദിവസവും വീട്ടിൽ കളയാൻ വയ്ക്കുന്ന അരി കഴുകിയ വെള്ളം മാത്രം മതി.
ആദ്യം അരി കഴുകിയ വെള്ളം എടുത്തു വയ്ക്കുക. ശേഷം അതൊരു വലിയ പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഏത് പാത്രമാണോ നിങ്ങൾക്ക് കഴുകാൻ ഉള്ളത് അതെല്ലാം തന്നെ ആ വെള്ളത്തിൽ മുക്കിവയ്ക്കുക.ഒരു അരമണിക്കൂർ നേരത്തേക്ക് എങ്കിലും മുക്കിവയ്ക്കേണ്ടതാണ്. അതിനുശേഷം പാത്രങ്ങൾ പുറത്തേക്ക് എടുത്ത് ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കുക.
വേണമെങ്കിൽ സോപ്പ് ഉപയോഗിക്കാവുന്നതാണ് സാധാരണ പുതിയത് പോലെ തന്നെ തിളക്കാനുള്ള പാത്രങ്ങളായി നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. ഓട്ടുപാത്രങ്ങൾ മാത്രമല്ല സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിനും നിങ്ങളൊക്കെ ഇതേ വെള്ളം തന്നെ ഉപയോഗിക്കാവുന്നതാണ്. അപ്പോൾ കളയുന്നതിനു മുൻപ് ഇതുപോലെ ചെയ്യുക. Credit : Vichus Vlogs