നമ്മളെല്ലാവരും തന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും വീട്ടിൽ എണ്ണയിൽ പൊരിച്ചുകൊണ്ടുള്ള എന്തെങ്കിലും പലഹാരങ്ങളോ അല്ലെങ്കിൽ മറ്റ് ആഹാരപദാർത്ഥങ്ങൾ ഉണ്ടാക്കുന്നവർ ആയിരിക്കും അങ്ങനെയുള്ള സമയങ്ങളിൽ പാത്രങ്ങളിൽ എണ്ണ മെഴുക്ക് പറ്റി അത് വൃത്തിയാക്കുന്നതിന് വേണ്ടി വീട്ടമ്മമാർ ഒരുപാട് ബുദ്ധിമുട്ടാറില്ലേ .
കാരണം പാത്രങ്ങളിൽ നിന്നും എണ്ണ മെഴുക്ക് എത്ര സോപ്പിട്ട് കഴുകിയാലും പോകാൻ വളരെയധികം ബുദ്ധിമുട്ടാണ് എന്നാൽ ഇതാ സോപ്പ് തേച്ചിട്ടും പോകാത്ത എണ്ണ മെഴുക് കളയാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു മാർഗ്ഗം നോക്കാം അതിനായി കുറച്ച് ഐസ്ക്യൂബ് ആണ് ആവശ്യമായിട്ടുള്ളത്.
ആദ്യം തന്നെ കുറച്ച് ഐസ്ക്യൂബ് എടുത്ത് എണ്ണ മെഴുക്ക് ഉള്ള പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ കുറച്ച് സോപ്പ് കൂടി ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ ചുറ്റിച്ചു കൊടുക്കുക അപ്പോൾ അതിന്റെ നിറമെല്ലാം തന്നെ മാറി വരുന്നത് കാണാം ശേഷം നിങ്ങൾക്ക് ഐസ്ക്യൂബ് എല്ലാം അലിഞ്ഞു കഴിഞ്ഞതിനുശേഷം കളയാവുന്നതാണ്.
ഇപ്പോൾ നിങ്ങൾ നോക്കുകയാണെങ്കിൽ പാത്രത്തിൽ നിന്ന് എണ്ണമിഴിക്ക് എല്ലാം തന്നെ പോയിരിക്കുന്നത് കാണാം. ശേഷം നിങ്ങൾക്ക് സാധാരണ സോപ്പ് ഉപയോഗിച്ചുകൊണ്ട് പാത്രം കഴുകിയെടുക്കാവുന്നതാണ് ഐസ്ക്യൂബ് ഇട്ടതു കൊണ്ട് തന്നെ എല്ലാ എണ്ണമെഴുകും അതിൽ നിന്നും പോകുന്നതായിരിക്കും. ഇതുപോലെ ഒരു ടിപ്പ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ വളരെ ഉപകാരപ്രദമായിരിക്കും. Credit : Resmees curryworld