കളയാൻ വച്ചിരിക്കുന്ന കുപ്പി മാത്രം മതി തറ തുടച്ചു വൃത്തിയാക്കാൻ. ഇനി മോപ്പിന്റെ ആവശ്യമില്ല.

ആശാരായണയായി നമ്മളെല്ലാം വീട്ടിൽ തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന മോപ്പുകൾ ഉണ്ടായിരിക്കും. എന്നാൽ നമ്മൾ ഇത് വാങ്ങാനായി കുറേ പൈസ ചിലവാക്കുന്നതാണല്ലോ എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഒരു കുപ്പി ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു കുപ്പി എടുക്കുക .

ശേഷം അതിന്റെ നടുഭാഗത്തായി ചെറിയ ഹോൾ ഇട്ടു കൊടുക്കുക ശേഷം ഹോളിലൂടെ ഒരു വടി കടത്തുക. ശേഷം കുപ്പിയും പടിയും നല്ലതുപോലെ ഉറപ്പിക്കുക. ശേഷം ചെയ്യേണ്ടത് ഒരു തുണി കഷണം കൊണ്ട് മുറുക്കെ കിട്ടുക ഒട്ടും തന്നെ അഴിഞ്ഞു പോകാൻ പാടില്ല അതിനുശേഷം കളയാൻ വച്ചിരിക്കുന്ന ഏതെങ്കിലും ഒരു ബനിയനോ ഷർട്ട് എടുക്കുക.

ശേഷം അതിന്റെ കഴുത്ത് ഉള്ള ഭാഗത്തിന്റെ ഉള്ളിലൂടെ കുപ്പി ഇറക്കി കൊടുക്കുക. ശേഷം നിങ്ങൾ എടുത്തു നോക്കൂ സാധാരണ ഒരു മോപ്പ് പോലെ തന്നെ കാണപ്പെടും. ഇത് ഉപയോഗിച്ചുകൊണ്ട് ഇനി നിസാരമായി നമുക്ക് വൃത്തിയാക്കി എടുക്കാം. ഇതിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യമൊന്നും തന്നെയില്ല .

ഉപയോഗിക്കാത്ത ഏതെങ്കിലും വസ്ത്രങ്ങൾ ആണെങ്കിൽ അത് തന്നെ ധാരാളം കൂടാതെ തുടക്കാനും വളരെ സുഖമായിരിക്കും ഒരുപാട് ബലം കൊടുക്കേണ്ട ആവശ്യവുമില്ല. ചെറിയ കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ തന്നെ ഇതൊക്കെ ചെയ്യാം. എല്ലാവരും ഇതുപോലെ ഒരു മോപ്പ് തയ്യാറാക്കി വെക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *