മീൻ വൃത്തിയാക്കുന്നതിന് ഇനി കത്തിയുടെ ആവശ്യമില്ല ഒരു സേഫ്റ്റി പിൻ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇനി മീനു വൃത്തിയാക്കി എടുക്കാം. ചെറിയ നത്തോലി മീനിനെ വൃത്തിയാക്കി എടുക്കുന്നതിനായി ഒരുപാട് സമയം നമ്മൾ എടുക്കാറുണ്ട് കാരണം അത് ചെറിയ മീൻ ആയതു കൊണ്ട് അതിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി വരുമ്പോൾ ഒരുപാട് സമയമെടുക്കും എന്നാൽ ഇനിയും അതിന്റെ ആവശ്യമില്ല ഒരു സേഫ്റ്റി പിൻ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ.
എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം നത്തോലി മീൻ കയ്യിലെടുക്കുക ശേഷം അതിന്റെ വയറിന്റെ ഭാഗത്ത് നിന്നും സൂചി കയറ്റി തലയുടെ ഭാഗത്തേക്ക് എത്തുമ്പോൾ വലിച്ചു എടുക്കുക . ഇപ്പോൾ എല്ലാ ഭാഗങ്ങളും തന്നെ സൂചിയുടെ ഉള്ളിലേക്ക് കയറി പോയിരിക്കുന്നത് കാണാം. അതുപോലെ തന്നെ നത്തോലി മീൻ ക്ലീൻ ആയിരിക്കുന്നതും കാണാം. കത്തി ഉപയോഗിക്കാതെ വെറും സൂചി ഉപയോഗിച്ചുകൊണ്ട് ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ മീൻ വൃത്തിയാക്കി എടുക്കാം .
ഇനി ചെറിയ കുട്ടികൾ പോലും മീൻ വൃത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്നതായിരിക്കും. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ് നോക്കാം. അതുപോലെ ഈ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ആയാലും വൃത്തിയാക്കുന്നതിനു മുൻപുള്ള മീനായാലും ഒട്ടുംതന്നെ കേടു വരാത്ത രീതിയിൽ കുറെ നാളത്തേക്ക് സൂക്ഷിച്ചു വയ്ക്കുന്നതിനായി ഒരു ടിപ്പ് ഉണ്ട് ഫ്രിഡ്ജിൽ ആണ് സാധാരണ കുറെ നാളത്തേക്ക് കേടാകാതെ ഇരിക്കുന്നതിന് നമ്മൾ ഉപയോഗിക്കാറുള്ളത്.
മുൻപായി തന്നെ ഒരു പാത്രം എടുത്ത അതിലേക്ക് ആദ്യം മീനുകൾ ഇട്ടുകൊടുക്കുക ശേഷം മീൻ മുഴുവനായി മുങ്ങിപ്പോകുന്ന തരത്തിൽ വെള്ളം ഒഴിച്ച് വയ്ക്കുക അതിനുശേഷം ഫ്രീസറിൽ വച്ച് സൂക്ഷിക്കുക. എടുക്കുന്ന സമയത്ത് പുറത്തേക്ക് വെച്ച് വെള്ളമെല്ലാം അലിഞ്ഞു വന്നതിനുശേഷം മാത്രം എടുത്തു ഉപയോഗിക്കുക ഈ രീതിയിൽ ചെയ്താൽ എത്രനാൾ വേണമെങ്കിലും മീൻ കേടു വരാതെ ഇരിക്കും. Credit : Prarthana’ s world