എല്ലാ വീടുകളിലും അടുക്കളയിൽ കിച്ചൻ സിംഗ് പെട്ടെന്ന് തന്നെ അഴുക്കുപിടിക്കാൻ സാധ്യതയുള്ളതാണ്. എത്ര തന്നെ വൃത്തിയാക്കിയാലും പെട്ടെന്ന് അഴുക്ക് പിടിക്കുന്നതിനും പാറ്റ വരുന്നതിനും കാരണം ആകുന്നു. എന്നാൽ ഇനി ആ പ്രശ്നമില്ല. എത്ര അഴുക്കുപിടിച്ച കിച്ചൻ ആയാലും പുതിയത് പോലെ മാറ്റിയെടുക്കാൻ ബ്ലീച്ചിങ് പൗഡർ മാത്രം മതി.
ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി അഴുക്കുപിടിച്ച കിച്ചൻ സിങ്കിലേക്ക് ബ്ലീച്ചിംഗ് പൗഡർ വിതറി വിട്ടുകൊടുക്കുക. അതിനുശേഷം കുറച്ചു വെള്ളം തളിക്കുക. ശേഷം ഒരു അരമണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് അല്ലെങ്കിൽ ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഉടച്ചു കൊടുക്കുക. അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം വൃത്തിയായി തന്നെ ഉരച്ചു കൊടുക്കുക.
അതിനുശേഷം സാധാരണ വെള്ളം ഒഴിച്ച് കഴുകി കളയുക. ഇത്രമാത്രം ചെയ്താൽ മതി എത്ര വൃത്തികേട് ആയിരിക്കുന്ന കിച്ചൻ സിങ്കും വൃത്തിയാക്കി എടുക്കാം. ഇനി ബേക്കിംഗ് സോഡയും വിനാഗിരിയും ഹാർപ്പിക്കും ഒന്നും ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കിയാലും കിട്ടുന്നതിനേക്കാൾ കൂടുതൽ വൃത്തിയിലും തിളക്കത്തിലും പൗഡർ ഉപയോഗിച്ച് വൃത്തിയാക്കിയാൽ നിങ്ങൾക്ക് ലഭിക്കും.
അതുമാത്രമല്ല ബ്ലീഡിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കുകയാണെങ്കിൽ കിച്ചൻ സിംഗിന്റെ ഉള്ളിലുള്ള പൂപ്പലും തടസ്സങ്ങളും എല്ലാം പെട്ടെന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാവരും ഈ മാർഗം ഉപയോഗിക്കുക. കിച്ചൻ ഇനി പല്ലിയോ പാറ്റയോ വരാതെ വൃത്തിയായി സൂക്ഷിച്ചു വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.