ജോലികൾ ഇനി എളുപ്പം തീർക്കാം. ഒരു പരത്തലിൽ 50 ചപ്പാത്തി വരെ ഉണ്ടാക്കുന്ന മാജിക് കണ്ടു നോക്കൂ.

ചപ്പാത്തി ഉണ്ടാക്കുന്ന ജോലി ഇനി വീട്ടമ്മമാർക്ക് വേഗം തന്നെ ചെയ്തു തീർക്കണം അതിനു വേണ്ടുന്ന ഒരു ടിപ്പ് നോക്കാം. കുറേ ചപ്പാത്തികൾ ഒരുമിച്ച് ഉണ്ടാക്കേണ്ട അവസ്ഥ വരുന്ന സമയത്ത് ഓരോ ചപ്പാത്തിയും പരത്തി സമയം കളയാതെ എളുപ്പത്തിൽ ഒറ്റയടിക്ക് പരത്തിയെടുക്കാം അതിനുവേണ്ടി ചെയ്യേണ്ടത് ചപ്പാത്തിയുടെ ഉരുളകൾ ഓരോന്നായി എടുത്ത് ചെറിയ പൂരിയുടെ വലുപ്പത്തിൽ പരത്തി ആദ്യം തയ്യാറാക്കി വയ്ക്കുക ശേഷം ഓരോ ചപ്പാത്തി വെച്ച് അതിലേക്ക് കുറച്ച് പൊടി ഇട്ടു കൊടുക്കുക.

വീണ്ടും മറ്റൊരു ചപ്പാത്തി വയ്ക്കുക പൊടിയിട്ട് കൊടുക്കുക ഈ രീതിയിൽ എല്ലാ ചപ്പാത്തിയും ഒരേ നിലയിൽ തന്നെ വെച്ചതിനുശേഷം ഒരുമിച്ച് ചപ്പാത്തി കോല് കൊണ്ട് പരത്തുക. അപ്പോൾ ഒറ്റയടിക്ക് തന്നെ എല്ലാ ചപ്പാത്തിയും ഒരേ വലുപ്പത്തിൽ പരത്തി കിട്ടുന്നതാണ് അടുത്തതായി ഇതേ രീതിയിൽ തന്നെ ചപ്പാത്തി ഉണ്ടാക്കുന്ന പാനിലേക്ക് ഇട്ടുകൊടുക്കുക .

ശേഷം തിരിച്ചും മറിച്ചുമിട്ട് നന്നായി വേവിച്ചെടുക്കുക. നന്നായി വെന്തുകഴിയുമ്പോൾ അത് പകർത്തി വെക്കുക വീണ്ടും തിരിച്ചു മറിച്ചുമിട്ട് എല്ലാ ചപ്പാത്തിയും നന്നായി ചുട്ടെടുക്കുക. അടുത്ത ഒരു ടിപ്പ് ഉഴുന്നു ചേർക്കാതെ എങ്ങനെ സോഫ്റ്റ് ആയി ദോശ ഉണ്ടാക്കാം എന്ന് നോക്കാം അതിനായി ആദ്യം തന്നെ രണ്ടു ഗ്ലാസ് പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക അതോടൊപ്പം തന്നെ ടീസ്പൂൺ ഉലുവയും വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക .

ശേഷം ഇവ രണ്ടും കുതിർന്നു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം നന്നായി അരച്ചൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വയ്ക്കുക രാവിലെ നോക്കുമ്പോൾ നന്നായി പതഞ്ഞു പൊന്തി വന്നിരിക്കുന്നത് കാണാം. എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഈ രണ്ട് ടിപ്പുകൾ ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *