മിക്കവാറും വീടുകളിൽ രാത്രി കഴിക്കുന്ന ഭക്ഷണം ചപ്പാത്തി ആയിരിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന പലരും രാത്രി ഭക്ഷണമായി കഴിക്കുന്നത് ചപ്പാത്തികൾ ആയിരിക്കും. അങ്ങനെയുള്ളപ്പോൾ വീട്ടമ്മമാർ എന്നും ചപ്പാത്തി ഉണ്ടാക്കി വെക്കേണ്ട ആവശ്യം വരും. ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ചിലപ്പോൾ രാവിലെ ചപ്പാത്തി ഉണ്ടാക്കാനുള്ള സമയം ഉണ്ടായി എന്ന് വരില്ല. ചപ്പാത്തി ഉണ്ടാക്കാൻ കുറച്ചുസമയം അതിനുവേണ്ടി ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്.
അതുകൊണ്ടുതന്നെ ഇനി നമുക്ക് ചപ്പാത്തി പരത്തി റെഡിയാക്കി വെക്കാം. ഒരാഴ്ചയ്ക്കുള്ള ചപ്പാത്തി വരെ റെഡിയാക്കി വയ്ക്കാം. അതുകൊണ്ടുതന്നെ ഇനി എന്നും ചപ്പാത്തി ഉണ്ടാക്കേണ്ട ആവശ്യമില്ല. ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ആവശ്യത്തിന് ഗോതമ്പ് പൊടിയിട്ട് നല്ലതുപോലെ കുഴച്ച് ചപ്പാത്തിയുടെ മാവ് തയ്യാറാക്കുക.
അതിനുശേഷം ചപ്പാത്തി സാധാരണ പരത്തുന്നതുപോലെ പരത്തിയെടുക്കുക. അതിനുശേഷം അലുമിനിയം ഫോയിൽ പേപ്പർ എടുത്ത് ആവശ്യമുള്ള വലുപ്പത്തിൽ മുറിക്കുക ശേഷം ഒരു ചപ്പാത്തി അതിൽ വെച്ച് മറ്റൊരു ഷീറ്റ് അതിനുമുകളിൽ വച്ച് അതിൽ ഒരു ചപ്പാത്തി വെച്ച് വീണ്ടും മുകളിൽ ഷീറ്റ് വെച്ച് ഈ രീതിയിൽ എത്ര ചപ്പാത്തി ഉണ്ടോ അത്രത്തോളം ചപ്പാത്തിയും അതിനുമുകളിലായി ഓരോ അലുമിനിയം ഫോയിൽ ഷീറ്റും വെച്ച് നാലുഭാഗത്ത് നിന്നും മടക്കി കൊടുക്കുക.
അതിനുശേഷം ഏതെങ്കിലും അടപ്പ് ഉറപ്പുള്ള പാത്രത്തിൽ ആക്കി അടച്ചുവയ്ക്കുക. അതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ് ആവശ്യമുള്ളപ്പോൾ ഓരോ അലുമിനിയം ഫോയിൽ പേപ്പർ നീക്കി അതിനകത്ത് നിന്ന് ചപ്പാത്തി എടുത്ത് ചുട്ടെടുക്കാം. ഒരാഴ്ചത്തോളം വരെ ഈ ചപ്പാത്തികൾ ഫ്രഷായി തന്നെ ഇരിക്കുന്നതായിരിക്കും. അടുക്കള ജോലികൾ എളുപ്പത്തിൽ ചെയ്യണം എന്നുള്ള വീട്ടമ്മമാർ ഇതുപോലെ ഒരു ടിപ്പ് ചെയ്തു നോക്കൂ. Credit : Prarthana world