Easy Cauliflower Gravy Recipe : കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ മസാല ഗ്രേവി ഉണ്ടാക്കിയാലോ. ഇതിനായി ആദ്യം തന്നെ കോളിഫ്ലവർ ചെറിയ കഷണങ്ങളാക്കി നുറുക്കി ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ച് പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം രണ്ട് കറുവപ്പട്ട രണ്ട് ഗ്രാമ്പൂ ചെറിയ കഷണം വേലക്കായ ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക. ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ആവശ്യമായ മുളകുപൊടി ചേർക്കുക .
ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക കാൽ ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി എല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
രണ്ട് കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് കോളിഫ്ലവർ ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ കുറുകി ഭാഗമാകുന്ന സമയത്ത് രണ്ടു പച്ചമുളകും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് പകർത്തി വയ്ക്കാം. കോളിഫ്ലവർ മസാല ഗ്രേവി ഇനി എല്ലാവർക്കും ഇതുപോലെ തയ്യാറാക്കി കൊടുക്കൂ.
;
One thought on “കോളിഫ്ലവർ ഗ്രേവി ഇനി ഇതുപോലെ തയ്യാറാക്കുക രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനും ഇത് തന്നെ മതി. | Easy Cauliflower Gravy Recipe”