Easy Breakfast Side Dish : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ചമ്മന്തിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് നിങ്ങൾ ഇത് ഒരു സ്പൂൺ കഴിക്കുകയാണെങ്കിൽ പിന്നെ വേറെ ഒന്നും തന്നെ വേണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ചമ്മന്തിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ഒരു പാൻ ചൂടാക്കുക.
അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മുക്കാൽ കപ്പ് ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ഉള്ളിവടന്നു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക. അതും നല്ലതുപോലെ വാടി വരുമ്പോൾ 14 കാശ്മീരി മുളക് ചേർത്ത് കൊടുക്കുക.അതോടൊപ്പം ഒരു ചെറിയ കഷണം വാളൻ പുളി ചേർക്കുക .
ഒരു ചെറിയ കഷണം ശർക്കര ചേർക്കുക ഇതെല്ലാം നല്ലതുപോലെ വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. അധികം വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക .
ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക. അതുപോലെ ഒരു നുള്ള് കായപ്പൊടി ചേർത്തു കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ആകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ് ഇത്രയും രുചികരമായ ചമ്മന്തി ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല ഇതുപോലെ തയ്യാറാക്കു.