Making Of Tasty Egg Breakfast : രാവിലെ ബ്രേക്ക്ഫാസ്റ്റിനും രാത്രി ഡിന്നറിയുമായി ഇനി ഒരു വിഭവം മാത്രം ഉണ്ടാക്കിയാൽ മതി. വയറു നിറയ്ക്കാൻ ഇനി ഇതുപോലെ തയ്യാറാക്കു. ഈ സ്പെഷ്യൽ വിഭവം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക ഒരു ടീസ്പൂൺ ഓയിൽ ചേർക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ മാവ് തയ്യാറാക്കി എടുക്കുക. 5 മിനിറ്റ് എങ്കിലും മാവ് നന്നായി കുഴച്ചെടുക്കേണ്ടതാണ് അതിനുശേഷം ചെറിയ ഉരുളകൾ അതിൽ നിന്നും ഉരുട്ടിയെടുത്ത് വളരെ കനം കുറഞ്ഞ പരത്തി വെക്കുക. അടുത്തതായി ഇതിലേക്ക് വേണ്ട ഫില്ലിംഗ് തയ്യാറാക്കാം. ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക .
അതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടിയും 1/4 ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂൺ ഉള്ളി ചെറുതായി അരിഞ്ഞത് ടീസ്പൂൺ തക്കാളി ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് പരത്തി വച്ചിരിക്കുന്നത് വച്ചു കൊടുക്കുക.
ശേഷം അതിന് നടുവിൽ ആയി തയ്യാറാക്കിയ മുട്ടയുടെ ഫീലിംഗ് ഒഴിച്ചുകൊടുക്കുക. അതിനുശേഷം ചെറുതായി ചൂടായി വരുമ്പോൾ നാലു വശത്തു നിന്നും മടക്കി വെക്കുക. അതിനുശേഷം തിരിച്ചും മറിച്ചും ഇട്ട് നല്ലതുപോലെ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വന്നതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ റെസിപ്പി എല്ലാവരും ചെയ്തു നോക്കുമല്ലോ. Credit : Amma secret recipes