Egg Milk Easy Breakfast Recipe : രാവിലെയും വൈകുന്നേരം ആയാലും രുചിയോടെ കഴിക്കാൻ ഒരു കിടിലൻ റെസിപ്പി പരിചയപ്പെടാം. ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർക്കുക ശേഷം രുചി കൂട്ടുന്നതിന് മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് 1/2 കപ്പ് പാല് ചേർത്തു കൊടുക്കുക. പാല് ചേർക്കുമ്പോൾ അതിൽ അരക്കപ്പ് വെള്ളവും ചേർത്ത് മിക്സ് ചെയ്തിരിക്കണം. ശേഷം അതിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒട്ടും തന്നെ കട്ടകൾ ഉണ്ടാക്കാൻ പാടില്ല. മൈദ പൊടിക്ക് പകരമായി ഗോതമ്പ് പൊടി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചുകൊടുക്കുക ശേഷം ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കുക. ഒരു ഭാഗം നല്ലതുപോലെ വെന്തു വന്നതിനുശേഷം തിരിച്ചിട്ട് കൊടുക്കുക രണ്ടുഭാഗവും നന്നായി മൊരിഞ്ഞ് വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം.
തയ്യാറാക്കി വച്ചിരിക്കുന്ന എല്ലാ മാവും ഇതുപോലെ ഉണ്ടാക്കിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി എന്നു പറയാം. എന്നാൽ ഇത് രാവിലെ മാത്രമല്ല ഏതു നേരം വേണമെങ്കിലും രുചിയോടെ കഴിക്കാം. ഇതിന് നല്ല കോമ്പിനേഷൻ ആയിട്ടുള്ളത് എരിവുള്ള ചിക്കൻ കറിയാണ്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. Credit : Neethus Malabar Kitchen