വീട്ടിൽ ദോശ തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. അതിന്റെ മാവിന്റെ കാര്യം തന്നെയാണ്. കാരണം മാവ് കൃത്യമായി ഉണ്ടാക്കിയില്ല എങ്കിൽ ദോശയാണെങ്കിലും ഇഡലിയാണെങ്കിലും കഴിക്കാൻ ഒട്ടും തന്നെ രുചി ഉണ്ടാവുകയില്ല ഹോട്ടലുകളിൽ എല്ലാം തന്നെ കിട്ടുന്ന ദോശയും നിങ്ങൾ കഴിച്ചിട്ടിലേ എത്ര സോഫ്റ്റ് ആണ്. അതുപോലെ ദോശമാവ് നമുക്ക് വീട്ടിലും തയ്യാറാക്കിയാലോ എന്നാൽ ഇത് തയ്യാറാക്കുന്നതിന് വെറും ഒരു പിടി ഉഴുന്നു മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം .
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു പിടി ഉഴുന്ന് എടുത്തു വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് കൊടുക്കുക ശേഷം മറ്റൊരു പാത്രത്തിലേക്ക് മൂന്ന് ഗ്ലാസ് പച്ചരിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിരക്കാനായി മാറ്റിവയ്ക്കുക. രണ്ടും നല്ലതുപോലെ കുതിർന്നു വന്നതിനു ശേഷം.
ഇത് നമ്മൾ അരയ്ക്കുന്നത് ഗ്രൈൻഡറിൽ വച്ചാണ് മിക്സിയിൽ അരയ്ക്കുന്നതിനേക്കാൾ വളരെ നല്ലത് ഗ്രൈൻഡറിൽ അരയ്ക്കുമ്പോഴായിരിക്കും എങ്ങനെയാണെന്ന് നോക്കാം ആദ്യം ഉഴുന്നാണ് അരക്കേണ്ടത് ഉഴുന്നു ഉലുവയും ഗ്രൈൻഡറിൽ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക മിക്സിയിൽ അരക്കുന്നതിനേക്കാൾ ഉഴുന്ന് നന്നായി തന്നെ പൊന്തി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക .
അടുത്തതായി പച്ചരിയും ഇതേ രീതിയിൽ തന്നെ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക. ശേഷം ഒരു പാത്രത്തിൽ പകർത്തി വെച്ച് രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അടച്ചുവെക്കുക. മിക്സിയിൽ അരയ്ക്കുന്നതിനേക്കാൾ വളരെ സോഫ്റ്റ് ആയിരിക്കും ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ. മാവ് പൊന്തി വന്നതിനുശേഷം ഒരു തവി ഉപയോഗിച്ചുകൊണ്ട് താഴെ നിന്നും കോരി ഒരു പാത്രത്തിൽ പകർത്തുക ഒരിക്കലും ഒരുപാട് ഇളക്കാൻ പാടുള്ളതല്ല. ശേഷം ദോശയോ ഉണ്ടാക്കാവുന്നതാണ്. Credit : grandmother tips