നമ്മൾ വീട്ടിൽ ബ്രേസിന് തയ്യാറാക്കുന്ന പലഹാരങ്ങൾ എല്ലാം പുറത്തു ഹോട്ടലിൽ നിന്ന് കഴിക്കുമ്പോൾ അതിനെ മറ്റൊരു രുചി നമ്മൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഇഡ്ഡലി എല്ലാം തയ്യാറാക്കുമ്പോൾ വളരെ സോഫ്റ്റ് ആയി പഞ്ഞി പോലെ ആയിരിക്കും ഹോട്ടലിൽ നിന്നെല്ലാം ലഭിക്കുന്നത് എന്നാൽ വീട്ടിൽ നമ്മൾ ഉണ്ടാക്കിയാൽ അതുപോലെ സോഫ്റ്റ് ആയി നമുക്ക് ലഭിക്കണം എന്നില്ല പലപ്പോഴും കട്ടിയായി പോകാറുണ്ട് എന്നാൽ ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത് ഇഡലി മാവ് ശരിയായ രീതിയിൽ ഉണ്ടാക്കാത്തത് കൊണ്ടാണ്.
ഇഡലി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കറക്റ്റ് അളവിൽ അതിന്റെ മാവ് തയ്യാറാക്കണം എന്നതാണ്. എന്നാൽ ഇനി ഹോട്ടലിൽ എല്ലാം ഇഡലി തയ്യാറാക്കുന്നത് പോലെ അതിന്റെ മാവ് തയ്യാറാക്കാം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം ആദ്യം തന്നെ ഒരു പാത്രത്തിൽ മൂന്ന് ഗ്ലാസ് പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക മറ്റൊരു പാത്രത്തിൽ ഒന്നര ഗ്ലാസ് ഉഴുന്ന് കഴുകി വൃത്തിയാക്കിയ ആവശ്യത്തിനു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം കുതിർന്നു വന്നു കഴിഞ്ഞാൽ അത് അരച്ചെടുക്കേണ്ടതാണ്.
അതിനായി നമ്മൾ ഉപയോഗിക്കേണ്ടത് ഗ്രൈൻഡർ ആണ് ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ മാവ് നല്ലതുപോലെ പൊന്തി വരുന്നത് കാണാം സാധാരണ മിക്സിയിൽ അടിക്കുമ്പോൾ പൊന്തി വരുന്നതിനേക്കാൾ നന്നായി തയ്യാറാക്കാൻ പറ്റുന്നത് ഗ്രൈൻഡറിലാണ്. അതിനായി ആദ്യം ചേർക്കേണ്ടത് ഉഴുന്നാണ് ആവശ്യത്തിന് വെള്ളവും ചേർത്ത് ഉഴുന്ന് നല്ലതുപോലെ അരച്ചെടുക്കുക. ഉഴുന്ന് അരച്ചെടുക്കുമ്പോൾ അതിന്റെ കൂടെ വേണമെങ്കിൽ കുതിർത്തുവെച്ച് ഉലുവ ചേർത്ത് കൊടുക്കാം അതുപോലെ ചോറ് ഒരു കപ്പ് ചേർത്തുകൊടുക്കാം.
ശേഷം നന്നായി അരച്ചെടുക്കുക അരച്ചെടുക്കുമ്പോൾ തന്നെ നല്ലതുപോലെ പൊന്തി വരുന്നത് കാണാം. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി അരി ഗ്രൈൻഡറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം ഇവ നന്നായി മിക്സ് ചെയ്ത് ഒരു പാത്രത്തിൽ അടച്ചുവയ്ക്കുക മാവ് നന്നായി പൊന്തി വരുന്നതിനു വേണ്ടിയാണ്. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം സാധാരണ ഇഡലി തയ്യാറാക്കുന്നത് പോലെ തയ്യാറാക്കി എടുക്കുക. Credit : Grandmother tips