ബാത്റൂമിലെ ബക്കറ്റിലും കപ്പിലും ഉള്ള വഴുക്കൽ മാറ്റാൻ ഇനി ഇതു മാത്രം മതി. ബാത്രൂം ഇനി വെട്ടി തിളങ്ങും.

ബാത്റൂം വൃത്തിയാക്കുന്നതിനും അതുപോലെ ബാത്റൂമിൽ ഉള്ള ബക്കറ്റിലും കപ്പിലും ഉണ്ടാകുന്ന വഴുക്കലിന്റെ അഴുക്കുകൾ വൃത്തിയാക്കുന്നതിനും മലയാളം എളുപ്പത്തിലുള്ള മാർഗ്ഗങ്ങൾ നോക്കാം. അതുപോലെ തന്നെ വൃത്തിയാക്കുന്നതിനായി ഒരു മോപ്പ് ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം വീട്ടിൽ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു കുപ്പി എടുക്കുക. ശേഷം അതിന്റെ മൂടിയുടെ ഭാഗത്തിന് താഴെയായി മുറിച്ചെടുക്കുക.

അതിനുശേഷം സ്റ്റീലിന്റെ സ്ക്രബർ എടുക്കുക. ശേഷം ഏതെങ്കിലും ഒരു ചെറിയ കയറോ മറ്റോ എടുത്ത് അതിന്റെ ഉള്ളിലൂടെ കോർത്തെടുക്കുക. അതിനുശേഷം മൂടി തുറന്ന് അതിനകത്ത് കൂടി കടത്തി കുപ്പി മൂടുക. ഇപ്പോൾ അത് കുപ്പിയുടെ ഉള്ളിലേക്ക് ഫിറ്റായിരിക്കുന്നത് കാണാം. ഇത് ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുന്നതിന് വളരെയധികം എളുപ്പമായിരിക്കും. കയ്യിലൊന്നും തന്നെ അഴുക്കാകാതെ വൃത്തിയാക്കി എടുക്കാം. അടുത്തതായി ബക്കറ്റിനുള്ളിലെ വഴുക്കൽ മാറുന്നതിന് ഒരു ലോഷൻ തയ്യാറാക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കുറച്ചു സോപ്പ് പൊടി ഇട്ടു കൊടുക്കുക ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ ക്ലോറിൻ കൂടി ഒഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി എടുക്കുക. ഈ വെള്ളത്തിലേക്ക് ബാത്റൂമിലെ കപ്പ് മുക്കിവയ്ക്കുക അതുപോലെ തന്നെ ബക്കറ്റ് കഴുകിയെടുക്കുക. കഴുകിയെടുക്കുമ്പോൾ നേരത്തെ തയ്യാറാക്കിയ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കാവുന്നതാണ്.

സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക. അടുത്ത ഒരു ടിപ്പ് വീട്ടിൽ സവാള വെളുത്തുള്ളി ഇവയെല്ലാം അരിഞ്ഞ് ബാക്കിയാകുന്ന തോല് ഇനി ആരും വെറുതെ കളയരുത്. അവയെല്ലാം തന്നെ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക ശേഷം കുറച്ചു ദിവസം അടച്ച് വയ്ക്കുക. രണ്ടുദിവസത്തിനുശേഷം തുറന്ന് അതിൽ വെള്ളം മാത്രം അരിച്ചെടുത്ത് മാറ്റുക. ഈ വെള്ളം ചെടികൾക്ക് എല്ലാം ഒഴിച്ചു കൊടുക്കുകയാണ് എങ്കിൽ വളരെ നല്ല വളമായിരിക്കും. Credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *