ബാത്റൂമുകൾ വൃത്തിയാക്കുന്നതിനായി ഇന്നത്തെ കാലത്ത് നിരവധി നിറത്തിലും മണത്തിലും ഉള്ള ക്ലീനിങ് ലോഷനുകൾ ലഭ്യമാണ്. അതിനെല്ലാം തന്നെയും എല്ലാ മാസവും ഒരുപാട് പൈസയും ചെലവാക്കേണ്ടി വരുന്നു. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല വളരെ ചെലവ് കുറഞ്ഞ രീതിയിൽ തന്നെ വീട്ടിൽ വൃത്തിയാക്കാവുന്നതേയുള്ളൂ.
അതുപോലെ തന്നെയാണ് ബാത്റൂമിൽ വെള്ളം പോകുന്ന ഭാഗത്ത് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് അത് അടഞ്ഞു പോവുകയാണെങ്കിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകാം. എന്നാൽ ഈ പ്രശ്നത്തെ ഇനി സിമ്പിൾ ആയി തന്നെ മാറ്റിയെടുക്കാൻ സാധിക്കും. അതിന് അടുക്കളയിൽ എപ്പോഴും ഉള്ള ഈ ഒരു സാധനം മാത്രം മതി.
ബേക്കിംഗ് സോഡയാണ് നാം ഇവിടെ ഉപയോഗിക്കുന്നത്. ബാത്റൂമിലെ എല്ലാ പരിപാടികളും കഴിഞ്ഞതിനു ശേഷം വെള്ളം പോകുന്ന ഭാഗത്ത് കുറച്ച് ബേക്കിംഗ് പൗഡർ ഇട്ടുകൊടുക്കുക. കുറച്ചുസമയത്തിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ബ്ലോഗുകൾ ഉണ്ടെങ്കിൽ അത് പോയി കിട്ടുന്നതായിരിക്കും.
ഇത് ക്ലോസറ്റിന്റെ അകത്ത് ഇട്ടതിനുശേഷം ഫ്ലഷ് ചെയ്യാവുന്നതുമാണ്. അതുപോലെ തന്നെ കൈ കഴുകുന്ന വാഷിംഗ് ബേഴ്സനുകളിലും അടുക്കളയിലെ കിച്ചൻ സിങ്കിലും ഒട്ടുംതന്നെ ബ്ലോക്കുകൾ വരാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ചെയ്തു നോക്കൂ വീടെല്ലാം വൃത്തിയാക്കി സൂക്ഷിക്കാം. Credit : Grandmother Tips