വാഴയില ഉപയോഗിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. വാഴയിലയിൽ ഊണ് കഴിക്കാൻ ഒരു പ്രത്യേക തന്നെയാണ്. അതുപോലെ വാഴയിലയിൽ പൊതിഞ്ഞു ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കെല്ലാം തന്നെ ഒരു പ്രത്യേക രുചിയുണ്ട്. വാഴയിലയിൽ പൊതിഞ്ഞെടുക്കുന്ന ചോറ് കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ വാഴയില കൊണ്ട് നിരവധി ഉപകാരങ്ങൾ ഉണ്ട്.
അതിലൊന്നാമത്തെ കാര്യം എല്ലാവരും തന്നെ വീട്ടിൽ ദോശമാവ് തയ്യാറാക്കുന്നതായിരിക്കും അത് പെട്ടെന്ന് പൊളിച്ചു പോകാതിരിക്കണമെങ്കിൽ ദോശമാവ് തയ്യാറാക്കിയതിനുശേഷം ഒരു ചെറിയ കഷണം വാഴയില കീറി കഴുകി വൃത്തിയാക്കി ദോശമാവിലേക്ക് വെച്ചു കൊടുക്കുക. പെട്ടെന്ന് പൊളിച്ചു പോകാതെ ഇരിക്കും.
അടുത്ത ടിപ്പ് വാഴയിലയുടെ പണ്ട് ഉപയോഗിച്ചുകൊണ്ട് ദോശ ഉണ്ടാക്കുന്നതിനു മുൻപായി അതിന്റെ കല്ലിൽ ഉരച്ചു കൊടുക്കുകയാണെങ്കിൽ ദോശ ഒട്ടിപ്പിടിക്കാതെ കിട്ടും. വാഴയിലയുടെ വലിയ തണ്ടെടുക്കുന്നതായിരിക്കും കൂടുതൽ ഉപകാരപ്രദം. അടുത്തത് വാഴയില എങ്ങനെ സ്റ്റോർ ചെയ്തു വയ്ക്കാം എന്നുള്ളതാണ്.
അതിനായി വാഴയില നല്ലതുപോലെ തുടച്ചു വൃത്തിയാക്കിയതിനു ശേഷം ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ചുകൊണ്ട് മുഴുവനായി കവർ ചെയ്തു വയ്ക്കുക. കുറെ നാളത്തേക്ക് കേടു വരാതെ ഇരിക്കും. അടുത്ത ടിപ്പ് അയൺ ബോക്സ് എടുത്ത് ചൂടാക്കി വാഴയിലയിൽ കുറച്ചു നേരം വെക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇസ്തിരിപ്പെട്ടി വസ്ത്രങ്ങളിൽ ഒട്ടിപ്പിടിക്കാതെ ഇരിക്കും. വാഴയില ഉപയോഗിച്ചുകൊണ്ടുള്ള ഈ ടിപ്പുകൾ എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. Credit : infro tricks