പലതരത്തിലുള്ള പുളികൾ നാം കണ്ടിട്ടുമുണ്ട് കഴിച്ചിട്ടുമുണ്ട് . അതിൽ വളരെയധികം കൗതുകം ഉണ്ടാക്കുന്ന ഒരു പുളിയാണ് ചതുര പുളി. ചതുര പുളി ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ അച്ചാർ തയ്യാറാക്കാം. ഈ അച്ചാർ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പുള്ളി നല്ലതുപോലെ കഴുകി മുറിച്ചെടുക്കുക.
ശേഷം ഒരു ഇട്ടു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. പുളി നല്ലപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് ശർക്കര ചേർത്തു കൊടുക്കുക. ശർക്കര ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്തു കൊടുക്കാവുന്നതുമാണ്. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം എരിവുള്ള മുളകുപൊടി ആവശ്യത്തിന് ചേർത്ത് കൊടുക്കുക.
ശേഷം മറ്റൊരു പാനിൽ അര ടീസ്പൂൺ ഉലുവയും കടുകും ചൂടാക്കി പൊടിച്ചെടുക്കുക ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. മീഡിയം ഫ്ലെയിമിൽ വച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. അച്ചാർ നല്ലതുപോലെ കുറുകി എണ്ണ എല്ലാം തെളിഞ്ഞ് പാകമായി വരുമ്പോൾ ഓഫ് ചെയ്ത് ഇറക്കി വയ്ക്കാവുന്നതാണ്.
ഈ അച്ചാർ മാത്രമല്ല ഇത് ഭക്ഷണത്തോടൊപ്പം കഴിക്കുകയാണെങ്കിൽ ദഹന പ്രശ്നങ്ങളെയും ഒരു പരിധിവരെ തടയാൻ വളരെയധികം സഹായിക്കും. അച്ചാർ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഡ്രൈ ആക്കി എടുക്കാവുന്നതാണ്. അതിനുശേഷം ഒരു ചില്ലുപാത്രത്തിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. ഈ അച്ചാർ കുറെ നാളത്തേക്ക് കേടു വരാതെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. ഇരുമ്പാമ്പുളി ഉപയോഗിച്ചുകൊണ്ട് ഈ രീതിയിൽ അച്ചാർ ഉണ്ടാക്കിയെടുക്കാം. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.