ക്ലാവ് പിടിച്ച വിളക്ക് 3 മിനിറ്റിൽ പുതുപുത്തൻ ആക്കുന്ന മാജിക് കണ്ടു നോക്കൂ. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും. | Easy way To Clean Lamps

Easy way To Clean Lamps : ദിവസവും വീട്ടിൽ വിളക്ക് കത്തിക്കുന്നവർക്ക് അറിയാം കുറച്ചുനാളുകൾക്കു ശേഷം വിളക്ക് ക്ലാവ് പിടിച്ച് വൃത്തികേടാകുന്നു. സാധാരണയായി സോപ്പ് ഉപയോഗിച്ചുകൊണ്ട് വൃത്തിയാക്കുകയാണ് ഓരോരുത്തരും ചെയ്യാറുള്ളത്. എന്നാൽ പുതിയത് പോലെ അത് വൃത്തിയാക്കുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വളരെ വൃത്തിയിൽ ക്ലാവ് പിടിച്ച ഏതൊരു വിളക്കും പുതിയത് പോലെ മാറ്റിയെടുക്കാം.

ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് ലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പ് ചേർത്തു കൊടുക്കുക ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലിക്വിഡ് സോപ്പ് ചേർത്തുകൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. അടുത്തതായി ക്ലാവും പിടിച്ച വിളക്കെടുത്ത് അതിന്റെ എല്ലാ ഭാഗത്തും ഈ വെള്ളം ഒഴിച്ചു കൊടുക്കുക.

കാര്യം കൈകൊണ്ട് അത്യാവശ്യം കഴക്കുകളെല്ലാം ഉരച്ചു കൊടുക്കുക ശേഷം രണ്ടുമിനിറ്റ് അതുപോലെ വയ്ക്കുക. അത് കഴിഞ്ഞ് ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറച്ച് വൃത്തിയാക്കുക. ചെറുതായി ഉരച്ചു കൊടുക്കുമ്പോൾ തന്നെ അത് വൃത്തിയായി വരുന്നത് കാണാം. എല്ലാവരും തന്നെ ഈ ട്രിക്ക് ചെയ്തു നോക്കുക.

ഇത് അഴുക്കുപിടിച്ചവിളക്കുകൾ മാത്രമല്ല അടുക്കളയിൽ ദിവസേന ഉപയോഗിക്കുന്ന സ്റ്റീൽ പാത്രങ്ങൾ അലുമിനിയം പാത്രങ്ങൾ എന്നിവയിൽ പോകാതെ ഇരിക്കുന്ന കറകൾ നിൽക്കുന്നതിനും ഇത് തന്നെ ഉപയോഗിക്കാവുന്നതാണ്. വളരെ വൃത്തിയിൽ തന്നെ കിട്ടും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *