സ്കൂളിൽ പോകുന്ന കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ വീട്ടമ്മമാർക്ക് എപ്പോഴും വളരെയധികം തലവേദന ഉണ്ടാക്കുന്ന ഒരു ജോലിയാണ് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന മഷി കറകൾ, അതുപോലെ തന്നെ ഭക്ഷണപദാർത്ഥങ്ങൾ വീണ് ഉണ്ടാകുന്ന കറ പിടിച്ച പാടുകൾ ഇവയെല്ലാം കളയുന്നതിന് കുറേസമയം സോപ്പ് വെള്ളത്തിൽ ഇട്ടുവച്ചോ കുറെ ഉരച്ചു നോക്കിയോ എല്ലാം വീട്ടമ്മമാർ ഒരുപാട് കഷ്ടപ്പെടാറുണ്ടായിരിക്കാം.
എന്നാൽ ഇനി ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യമില്ല വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങളിൽ പിടിക്കുന്ന മഷികറകൾ കളയാൻ ഒരു എളുപ്പ മാർഗം ഉണ്ട്. അതിനായി വേണ്ടത് സാനിറ്റൈസർ മാത്രമാണ്. ഇന്ന് എല്ലാവരുടെ വീട്ടിലും തന്നെ സാനിറ്റൈസർ ഉണ്ടായിരിക്കും. ഇതുപോലെ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന മഷി കറകൾ കളയുന്നതിന് ആ ഭാഗത്ത് കുറച്ച് സാനിറ്റൈസർ ചെയ്ത് കൈകൊണ്ട് തിരുമ്മി നോക്കൂ.
വളരെ പെട്ടെന്ന് തന്നെ പോകുന്നത് കാണാൻ സാധിക്കും. വീണ്ടും പോകാത്ത കറകൾ ഉണ്ടെങ്കിൽ ആ ഭാഗത്ത് കുറച്ച് കോൾഗേറ്റ് തേച്ചുകൊടുക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കളഞ്ഞെടുക്കാൻ സാധിക്കും. ഇതുതന്നെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന അച്ചാറിന്റെ മറ്റും എണ്ണക്കറകൾ നീക്കുന്നതിന്.
ആ ഭാഗത്ത് ആദ്യം കുറച്ച് സാനിറ്റൈസർ ഇട്ട് തിരുമ്മുക അതിനുശേഷം കോൾഗേറ്റ് തേച്ച് ബ്രഷ് കൊണ്ട് ഉരച്ചു കൊടുക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കു വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോകുന്നത് കാണാം. വസ്ത്രങ്ങൾക്കൊക്കെ യാതൊരുതരത്തിലുമുള്ള കേടുപാടുകൾ സംഭവിക്കാതെ തന്നെ വസ്ത്രങ്ങൾ ഈ രീതിയിൽ വൃത്തിയാക്കി എടുക്കൂ. Credit : Grandmother Tips