ഭാരതനാട്ട്യം കളിക്കുന്ന ചിത്രങ്ങളുമായി ഡോക്ടർ റോബിൻ!! സംഭവം കലക്കി എന്ന് പറഞ്ഞ് ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടുംതന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. ചരിത്രത്തിൽ ഇത്രയും അധികം ജനപ്രീതി നേടിയ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥി ഇല്ല എന്ന് നിസംശയം പറയാം. അത്രമാത്രം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

ഓരോ ദിവസം കഴിയും തോറും താരത്തിന്റെ ആരാധകരുടെ എണ്ണം വർദ്ധിക്കുകയാണ്. പൊതു പരിപാടികളിലും ഉദ്ഘാടനങ്ങൾക്കെല്ലാം എത്തുമ്പോൾ തന്നെ ജനസാഗരമാണ് ഈ താരത്തെ കാണാൻ എത്തിപ്പെടാറുള്ളത്. അത്രമാത്രം മലയാളികൾ ഈ താരത്തെ ഇഷ്ടപ്പെന്നു. താരത്തിന്റെ ഏതൊരു വിശേഷങ്ങളും വളരെ വേഗത്തിൽ തന്നെ ആരാധകർക്കിടയിൽ എത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഓളം സൃഷ്ടിക്കുന്നതാണ് റോബിൻ പങ്കുവെച്ച പുതിയ ചിത്രങ്ങൾ.

സിബിഎസ് ഇ കലോത്സവ മത്സരത്തിൽ ഭരതനാട്യം കളിക്കാനായി നിൽക്കുന്ന ചിത്രങ്ങളാണ് റോബിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ഈ കുട്ടി ഡോക്ടറുടെ ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയായിരുന്നു. ചിത്രങ്ങൾക്ക് താഴെ ഒട്ടനേകം കമന്റുകളാണ് ആരാധകർ നൽകുന്നത്. ആരാധകർ ഒട്ടും തന്നെ പ്രതീക്ഷിക്കാത്തതായിരുന്നു താരത്തിന്റെ ഈ ചിത്രങ്ങൾ.

ഇതെല്ലാം കയ്യിൽ വച്ചിട്ടാണോ ഒന്നും അറിയില്ല ടാലന്റ് ഇല്ല എന്ന് പറയുന്നത് എന്നും കമന്റ്കളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്. റോബിന്റെ ഈ ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് ആരാധകർ നോക്കുന്നത്. റോബിൻ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ട് തന്നെ ഇനിയും ഇതുപോലുള്ള താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *