ദോശമാവ് തയ്യാറാക്കുന്ന വീട്ടമ്മമാർ ഇതുപോലെ ഒരു ടിപ്പ് ഒരിക്കലെങ്കിലും ചെയ്തു നോക്കണം. ദോശമാവ് തയ്യാറാക്കുമ്പോൾ ഈ ഒരു സാധനം ചേർത്തു നോക്കൂ രുചി ഇരട്ടിയാകും. അതിനായി നാം ചേർത്തു കൊടുക്കുന്നത് പഞ്ചസാരയാണ്. സാധാരണയായി ഉപ്പു ചേർക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ പഞ്ചസാര ഒരു പ്രാവശ്യം ചേർത്തു നോക്കൂ.
ദോശ ഉണ്ടാക്കാൻ എടുക്കുന്ന ആവശ്യത്തിന് മാവെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈ മാവ് ഉപയോഗിച്ച് കൊണ്ട് ദോശ ഉണ്ടാക്കി നോക്കൂ. വളരെ രുചികരമായിരിക്കും അത് മാത്രമല്ല നല്ല മൊരിഞ്ഞ ക്രിസ്പിയായ ദോശ തന്നെ കിട്ടുന്നതും ആണ്. അതുപോലെ തന്നെ ഇത് മറ്റൊരു കാര്യത്തിനും കൂടി ഉപകരിക്കുന്നതാണ്.
മാവ് പുളിച്ചു പോവുകയാണെങ്കിൽ ആ പുളിച്ച ടേസ്റ്റ് ഇല്ലാതിരിക്കുന്നതിന് ഇതുപോലെ പഞ്ചസാര ഇട്ടു കൊടുത്താൽ മാത്രം മതി. രണ്ട് രീതിയിൽ ഈ മാവ് ഉപയോഗിച്ച് ദോഷമുണ്ടാക്കാം ഒന്ന് ബട്ടർ തേച്ച് ദോശ ഉണ്ടാക്കുക. അതുപോലെ ബട്ടർ തേക്കാതെയും ദോശ ഉണ്ടാക്കുക. രണ്ട് രീതിയിൽ ചെയ്താലും വളരെ രുചികരമായതും മൊരിഞ്ഞതുമായ ദോശ കഴിക്കാം.
എല്ലാ വീട്ടമ്മമാരും ദോശ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ. ചെറിയ മധുരം ഉള്ളതുകൊണ്ട് തന്നെ നല്ല ചട്നിയുടെ കൂടെ കഴിക്കുമ്പോൾ വളരെയധികം രുചികരമായിരിക്കും. കുട്ടികൾക്കെല്ലാം തന്നെ ഇത് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട് എല്ലാവരും ഇന്ന് തന്നെ ഒന്ന് തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Grandmother Tips