പുതിയ തലമുറ അനുഭവിക്കുന്ന ഒരു വലിയ ആരോഗ്യപ്രശ്നം തന്നെയാണ് അമിതഭാരം. അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പൊണ്ണത്തടിയും കുടവയറും ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റമാണ് ഇതിന് പ്രധാന കാരണം. കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും ഈ പ്രശ്നം ഉണ്ട്.
ഇതിന് എന്ത് ചെയ്യണമെന്ന് മിക്കവർക്കും ഒരു നിശ്ചയവുമില്ല. ഇതിനുവേണ്ടി വിപണിയിൽ ലഭ്യമാവുന്ന ഏതുതരം ഉൽപ്പന്നങ്ങളും വാങ്ങി ഉപയോഗിക്കുവാൻ തയ്യാറായിട്ടുള്ളവരാണ് പലരും. എന്നാൽ ഈ ഉൽപ്പന്നങ്ങൾ അമിതവണ്ണം കുറയ്ക്കുന്നില്ല എന്നു മാത്രമല്ല ശരീരത്തിന് ദോഷംമാവുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധി വരെ ഇത് ഇല്ലാതാക്കാൻ.
സാധിക്കും. പെട്ടെന്ന് ഒറ്റ ആഴ്ച കൊണ്ട് കൂടുതൽ ഭാരം കുറയ്ക്കാനായി ഡയറ്റും മറ്റും തുടരുന്നത് മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാനാവും. എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ബേക്കറി ഐറ്റം, ജങ്ക് ഫുഡ്സ്, സോഫ്റ്റ് ഡ്രിങ്ക് ഇവ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും അമിതവണ്ണവും കുടവയറും ഇതുമൂലം കൂടുകയും ചെയ്യുന്നു.
പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുള്ള അരി ഭക്ഷണങ്ങൾ കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. നട്ട്സും ധാന്യങ്ങളും ശരീരത്തിന് ആവശ്യമായ പ്രോട്ടീനും വൈറ്റമിനും നൽകുന്നു ഇവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ദിവസേന വ്യായാമം ചെയ്യുന്നതിന് കുറച്ചു സമയം മാറ്റിവെക്കേണ്ടതുണ്ട്. ആരോഗ്യകരമായ രീതിയിൽ മാത്രം അമിതവണ്ണം കുറയ്ക്കുക. ഇതിനായി ഡോക്ടർ പറയുന്നത് കേൾക്കൂ…