നിത്യജീവിതത്തിൽ വളരെയധികം യൂസ് ഫുൾ ആകുന്ന ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. എല്ലാ വീട്ടമ്മമാർക്കും ഒരുപോലെ ഉപകാരപ്രദമാകും. വീട്ടിൽ എത്ര വൃത്തിയായി ബെഡ്ഷീറ്റ് വിരിച്ചാലും കുറച്ചു സമയം കഴിയുമ്പോൾ അത് ആകെ ചുളിയും. എന്നാൽ വളരെ പെർഫെക്ട് ആയി ബെഡ്ഷീറ്റ് വിരിക്കുന്നതിനുള്ള നല്ലൊരു ടിപ്പുണ്ട്. കോർണർ ഭാഗം നന്നായി വലിച്ചു മടക്കി ബെഡിന് അകത്തെകായി വയ്ക്കുക.
ബെഡിന്റെ നാല് കോർണറിലും ഇതുപോലെ ചെയ്താൽ വളരെ പെർഫെക്റ്റ് ആയി തന്നെ ചുളിവുകൾ വരാതെ ബെഡ്ഷീറ്റ് ഇരുന്നോളും. ഹോട്ടൽ മുറികളിലും മറ്റും ബെഡ്ഷീറ്റ് വിരിക്കുന്ന രീതിയാണിത്. വീട്ടിലെ പഴയ ഷർട്ട് ഇനി ആരും തന്നെ കളയേണ്ട. അതുകൊണ്ട് നല്ലൊരു ടെക്നിക് ഉണ്ട്. അതിനായി ഷർട്ടിന്റെ മുകൾ ഭാഗവും താഴത്തെ ഭാഗവും മുറിച്ചു മാറ്റുക.
അതിനുശേഷം ഷർട്ട് ഒന്ന് മറിച്ചിടുക, അതിൻറെ രണ്ടു ഭാഗവും സ്റ്റിച്ച് ചെയ്തു കൊടുക്കുക. അതിനുശേഷം ഷർട്ടിന്റെ ബട്ടൻസ് അഴിച്ചെടുത്ത് ഒരു പില്ലോ നമുക്ക് അതിൽ കയറ്റി വയ്ക്കാവുന്നതാണ്. പഴയ ഷർട്ട് കൊണ്ട് നമ്മൾ തയ്യാറാക്കിയത് പില്ലോ കവർ ആണ്. വേസ്റ്റ് ആക്കി കളയുന്ന പഴയ ഷർട്ട് വെച്ചാണ് നമ്മൾ ഇത് തയ്യാറാക്കിയിട്ടുള്ളത്. വളരെ ഈസിയായി ഇത് ആർക്കും ചെയ്യാവുന്നതാണ്.
എങ്ങനെയൊക്കെ ഷർട്ട് മടക്കി വെച്ചാലും അതിൽ പെട്ടെന്ന് ചുളിവുകൾ വീഴും. പിന്നീട് നമ്മൾ ഉപയോഗിക്കുമ്പോൾ അയൺ ചെയ്യാതെ ഉപയോഗിക്കുവാൻ പറ്റില്ല. എന്നാൽ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ ഷർട്ട് മടക്കി അലമാരയിൽ വച്ച് നോക്കൂ എത്ര മാസങ്ങൾ കഴിഞ്ഞാലും അയൺ ചെയ്യാതെ തന്നെ ഇടാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.