വയറിൽ ഉണ്ടാകുന്ന ഈ അസ്വസ്ഥതകളെ നിസാരമായി കണക്കാക്കരുത്.., ഇത് ഒരു രോഗമാണ്…

വയറ്റിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഉണ്ട്. ഇതിനെല്ലാമുള്ള പ്രധാന കാരണം തെറ്റായ ഭക്ഷണരീതി ആവാം. അതുകൊണ്ടുതന്നെ പലരുടെയും ദിവസം ആരംഭിക്കുന്നത് വളരെ ആശങ്കപൂർവമാണ്. എന്നാൽ ചെറിയ മാറ്റങ്ങളിലൂടെ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാവുന്നതാണ്. ശരിയായ രീതിയിൽ ദഹനപ്രക്രിയ നടന്നാൽ തന്നെ ഒട്ടുമിക്ക വയറിൻറെ പ്രശ്നങ്ങളും മാറിക്കിട്ടും.

ശരീരത്തെ അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നതാണ് ദഹന പ്രക്രിയ. ശരീരത്തിലെ പല സങ്കീർണ്ണ പ്രവർത്തനങ്ങളിൽ ഒന്നാണ് ഇത്. മലബന്ധം, വയറു വീർക്കൽ, വയറുവേദന, പുളിച്ച് തികറ്റൽ, ഏമ്പക്കം എന്നിവയൊക്കെയാണ് ചില ദഹന പ്രശ്നങ്ങൾ. ചിലരിൽ കാണുന്ന ഒരു ദഹന പ്രശ്നമാണ് ഇറിറ്റബിൾ ഭവൽ സിൻഡ്രം.

ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകാൻ തോന്നുന്ന അവസ്ഥ, വയറിളക്കം, വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ , മലബന്ധം ഇവയെല്ലാമാണ് ഈ ആരോഗ്യപ്രശ്നത്തിന്റെ ചില ലക്ഷണങ്ങൾ. എവിടേക്കെങ്കിലും യാത്ര ചെയ്യാൻ തുടങ്ങുമ്പോൾ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്ന ഈ അസ്വസ്ഥതയെ പലരും ശീലമായാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഒരു ശീലമല്ല രോഗമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഇതിനോടൊപ്പം തന്നെ പലർക്കും ഡിപ്രഷനും ഉണ്ടാവാറുണ്ട്. ഈ രോഗമുള്ളവർക്ക് അസാധാരണമായ രീതിയിൽ ഭാരക്കുറവ് ഉണ്ടാവും. നമ്മുടെ കുടലിന്റെ താളാത്മകമായ ചലനത്തിലൂടെയാണ് ദഹനപ്രക്രിയ നടക്കുന്നത്. എന്നാൽ ഇതിൽ ഉണ്ടാകുന്ന പിഴവുകൾ ഈ രോഗത്തിന് കാരണമാകുന്നു. ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ കുറവും ഇതിനൊരു കാരണമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *