നമ്മുടെ നിത്യജീവിതത്തിന് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. വീട്ടുജോലികൾ എളുപ്പമാക്കുവാനും സുഗമമാക്കുവാനും ഇത്തരത്തിലുള്ള ടിപ്പുകൾ വളരെ സഹായകമാകും. എല്ലാവർക്കും ഒരുപോലെ ഗുണമുള്ള അവ എന്തെല്ലാം ആണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ദിവസവും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് ഉള്ളിയുടെ തൊലി.
പലപ്പോഴും നമ്മൾ അത് വെറുതെ കളയുന്നതാണ് പതിവ്. എന്നാൽ ഇത് നല്ലൊരു വളമാക്കി മാറ്റുവാൻ സാധിക്കും. ഒരു പാത്രത്തിലേക്ക് ഉള്ളിയുടെയും സവാളയുടെയും തൊലികൾ ഇട്ടു കൊടുക്കുക. പിന്നീട് ആ പാത്രത്തിലേക്ക് ഉള്ളി തൊലി മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. രണ്ടുദിവസം ഈയൊരു രീതിയിൽ വെള്ളമൊഴിച്ചു വയ്ക്കുക. ആ തൊലിയുടെ സത്ത് മുഴുവനും വെള്ളത്തിലേക്ക് ഇറങ്ങും.
പച്ച വെള്ളത്തിൽ പകരം കഞ്ഞിവെള്ളം ഒഴിക്കുകയാണെങ്കിൽ കുറച്ചു കൂടി നല്ലതാണ്. രണ്ടു ദിവസത്തിന് ശേഷം അരിപ്പയിലൂടെ അരിച്ചെടുത്ത് ഡയല്യൂട്ട് ചെയ്ത ചെടികൾക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. ഇത് പൂച്ചെടികൾക്കും പച്ചക്കറി ചെടികൾക്കും വളമായി ഒഴിച്ചുകൊടുക്കാവുന്നതാണ്. നമ്മൾ എപ്പോഴും മുട്ട പുഴുങ്ങാൻ ആയി വയ്ക്കുമ്പോൾ ഏതെങ്കിലും ഒരു മുട്ട പൊട്ടുന്നതാണ് പതിവ്.
അതിന്റെ ഓരോ ഭാഗങ്ങളും ആ വെള്ളത്തിലേക്ക് ആവുകയും പിന്നീട് ആ മുട്ട ആരും കഴിക്കാതെ ഉപേക്ഷിക്കുകയും ചെയ്യും. എന്നാൽ മുട്ട പൊട്ടാതെ പുഴുങ്ങി എടുക്കുവാൻ ആയി അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ചു കൊടുക്കുക. നമ്മൾ കടയിൽ നിന്നും പുതിയ ചൂല് വാങ്ങിച്ചു വരുമ്പോൾ ആദ്യത്തെ ആഴ്ച വളരെ ബുദ്ധിമുട്ടാണ്. ചൂലിൽ നിന്നും പുല്ലിന്റെ പൊടികൾ കൊഴിഞ്ഞു പോകും. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.