ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുത് ഇത് ഫാറ്റി ലിവറിന്റേതാവാം…

ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് ഫാറ്റി ലിവർ. കരളിനെ ബാധിക്കുന്ന ഇത് ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആഹാര രീതികളും വ്യായാമക്കുറവുമൊക്കെയാണ് ഈ രോഗം ഇത്രയും വ്യാപിക്കാൻ കാരണം. കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണിത്. പ്രമേഹം അമിതവണ്ണം കൊളസ്ട്രോൾ സ്റ്റിരോയിഡ് ഉപയോഗം.

തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് കാരണമാകും. മദ്യപിക്കുന്നവരിൽ മാത്രമല്ല അല്ലാത്തവരിലും ഈ രോഗം കാണുന്നു. വൻകുടലിൽ കാണപ്പെടുന്ന ബാക്ടീരിയകളിലൂടെ ഉണ്ടാകുന്ന പല തരത്തിലുള്ള വിഷ പദാർത്ഥങ്ങളെ കരളിലെത്തിക്കുന്നു ഇത് ഫാറ്റി ലിവറിന്കാരണമാകാം. ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകാറില്ല.

മറ്റുപല രോഗങ്ങൾക്കും വേണ്ടി ചെയ്യുന്ന ടെസ്റ്റുകൾ വഴിയാണ് ഇത് കണ്ടുപിടിക്കാറുള്ളത്. വിശപ്പില്ലായ്മ ക്ഷീണം വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ചിലർക്ക് പ്രകടമാകാം. ഫാറ്റി ലിവർ ഉള്ളവരിൽ പ്രമേഹവും അമിതവണ്ണവും നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ് ഇത് തുടർന്നാൽ കരളിൻറെ പ്രവർത്തനം തകരാറിലാകും. ഈ രോഗത്തിൻറെ ചികിത്സയ്ക്കായി വിറ്റാമിൻ ഈ ഫലപ്രദമാണ്. മരുന്നിനേക്കാൾ ആരോഗ്യകരമായ ജീവിതശൈലിയാണ് രോഗത്തിൻറെ ചികിത്സയിൽ പ്രധാനം.

പഴങ്ങളും പച്ചക്കറികളും പഴവർഗങ്ങളും ഒക്കെ ധാരാളം അടങ്ങിയ ഡയറ്റ് തുടരുക. ചിട്ടയായ വ്യായാമത്തിലൂടെ ശരീരഭാരം നിയന്ത്രിക്കേണ്ടതാണ്. എണ്ണയും കൊഴുപ്പും അടങ്ങിയ വിഭവങ്ങൾ കൂടുതലും ഉപയോഗിക്കരുത്. ഈ അസുഖം ഉണ്ടായിട്ടുള്ളവർ ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ടതുണ്ട് ഇതുവഴി കരളിന്റെ പ്രവർത്തനവും ഘടനയും വിലയിരുത്താൻ സാധിക്കും. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനും ചികിത്സാരീതികളും ലക്ഷണങ്ങളും പരിഹാരങ്ങളും മനസ്സിലാക്കാനും ആയി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *