ഇനി വ്യായാമം ചെയ്യാൻ ജിമ്മിൽ പോകേണ്ട, വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാം….

ഇന്നത്തെ തലമുറ നേരിടുന്ന പല ജീവിതശൈലി രോഗങ്ങളുടെയും പ്രധാന കാരണം വ്യായാമ കുറവാണ്. ആരോഗ്യകരമായ ഭക്ഷണത്തിന് പുറമേ ശാരീരിക പ്രവർത്തനങ്ങൾ ശരീരത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങൾ അകറ്റാനും സഹായകമാകുന്നു. ദൈനംദിന ജീവിതത്തിൽ കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കേണ്ടതുണ്ട്. ശരീരത്തിന് ഭംഗിയും ആരോഗ്യവും ഉണ്ടാകുന്നതിന് ശരിയായ ആഹാരക്രമം മാത്രമല്ല വ്യായാമവും വളരെ ആവശ്യമാണ്.

യോഗ പോലുള്ള വ്യായാമങ്ങൾ മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉള്ളതാണ്. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ സ്ഥിരമായി വ്യായാമം ചെയ്യുക ഇത് മസ്തിഷ്ക ത്തിൻറെ ആരോഗ്യത്തിന് ഫലപ്രദമാണ്. സന്തോഷപൂർണ്ണമായ ലൈംഗിക ജീവിതം ലഭിക്കുന്നതിൽ വ്യായാമത്തിന്റെ പങ്കു ചെറുതല്ല. സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ഊർജ്ജനില ഉയരുകയും പങ്കാളിക്ക് മുമ്പിൽ ഉത്സാഹിയായിരിക്കുകയും ചെയ്യുന്നു.

സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ഉൽക്കണ്ട എന്ന പ്രശ്നം പൂർണ്ണമായും കുറയ്ക്കാൻ സാധിക്കുന്നു. ഇതിലൂടെ ആത്മവിശ്വാസം ഉയർത്താനും വിഷമങ്ങളിൽ നിന്ന് മനസ്സിനെ അകറ്റിനിർത്താനും സാധിക്കും. ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്ന പല അസുഖങ്ങൾ തടയുന്നതിന് ഇത് ഗുണം ചെയ്യുന്നു. പാരമ്പര്യമായി ഹൃദ്രോഗം ഉള്ള കുടുംബം ആണെങ്കിൽ വ്യായാമം ശീലിക്കുന്നതിലൂടെ.

ഒരു പരിധി വരെ എൻറെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നു. ഇന്ന് പല രോഗങ്ങളുടെയും പ്രധാന കാരണം അമിതഭാരമാണ്. പൊണ്ണത്തടിയും കുടവയറും കുറച്ച് ശരീര ഭംഗി നിലനിർത്താൻ ഇതുമൂലം സാധിക്കും. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ പ്രമേഹ സാധ്യത കുറയ്ക്കാനും കൊളസ്ട്രോൾ വരാതിരിക്കുന്നതിനും സഹായകമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില വ്യായാമ രീതികൾ നമുക്ക് പരിചയപ്പെടാം.