അസിഡിറ്റിയെ നിസാരമായി തള്ളികളയരുത്.. ഇത് പല രോഗങ്ങൾക്കും കാരണമാകാം

ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പ്രശ്നമാണ് അസിഡിറ്റി അഥവാ ഗ്യാസ്.മിക്ക ആളുകളും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നു.ചെറിയ കുട്ടികളിൽ വരെ ഈ പ്രശ്നം കണ്ടുവരുന്നു.നെഞ്ചിരിച്ചിൽ വയറുവേദന, ഓക്കാനം, ഛർദ്ദി, വായിൽ ചെറിയ അൾസറുകൾ, പുളിച്ചു തികട്ടൽ, വയറു വീർക്കൽ എന്നിവയൊക്കെയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. ശരീരത്തിൽ അസിഡിറ്റി ഉണ്ടാവാനുള്ള കാരണങ്ങൾ പലതാണ്. ഭക്ഷണങ്ങൾ ശരിയായി ദഹിക്കാതിരിക്കുന്നത് ഇതിന് ഒരു കാരണമാണ്.

ഇതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണം നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക. കഴിച്ച ഉടൻ തന്നെ വെള്ളം കുടിക്കുന്നത് ദഹന രസങ്ങളുടെ വീര്യം കുറയ്ക്കുന്നു ഇത് ഭക്ഷണവുമായി പ്രവർത്തിക്കുന്നതും കുറയുന്നു അതുമൂലം ദഹനം വളരെ പതുക്കെയാവും. കുറച്ചുസമയം കഴിഞ്ഞതിനുശേഷം മാത്രം വെള്ളം കുടിക്കുക. ഭക്ഷണം കഴിച്ച ഉടൻ കുളിക്കുന്നതും നല്ലതല്ല, ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ തീർച്ചയായും ഒഴിവാക്കണം.ഭക്ഷണം കഴിച്ച പാടെ കിടക്കുന്നതും നല്ലതല്ല.

വിരുദ്ധ ആഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇവയെല്ലാം ദഹനത്തെ മോശമായി തന്നെ ബാധിക്കും. അസിഡിറ്റി ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് വലിയ പ്രശ്നങ്ങൾക്ക് കാരണമാവും. ഇവ വയറ്റിൽ അൾസർ ഉണ്ടാക്കുന്നു ഇവയിൽ നിന്ന് പിന്നീട് രക്തം വരാനുള്ള സാധ്യത ഉണ്ട്. ചില പഠനങ്ങൾ പറയുന്നത് ഇവ ക്യാൻസറിനു വരെ കാരണമാവും എന്നാണ്. എണ്ണ പലഹാരങ്ങൾ ബേക്കറി ഐറ്റംസ്, മൈദ കൊണ്ടുള്ള ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെയൊക്കെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുക.

തണുത്ത ഭക്ഷണം കഴിക്കുന്നത് കൂടുതലും ഒഴിവാക്കുക ഭക്ഷണങ്ങൾ ചെറിയ ചൂടിൽ കഴിക്കാൻ ശ്രദ്ധിക്കുക. പ്രോബയോട്ടിക് അടങ്ങിയ തൈര് മോര് സംഭാരം എന്നിവയൊക്കെ കൂടുതലായും ഉൾപ്പെടുത്തുക. ഇതുവഴി ശരീരത്തിൽ നല്ല ബാക്ടീരിയകൾ ഉണ്ടാവുന്നു ഇത് ദഹനത്തിന് സഹായിക്കും. സ്ഥിരമായി അസിഡിറ്റിയുടെ പ്രശ്നം ഉണ്ടാവുന്നവർ അത് നിസ്സാരമായി കണക്കാക്കരുത്. അതിനുള്ള കാരണം കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.വിശദ വിവരങ്ങൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *