വളരെ വേദനാജനകമായ ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിൽ കല്ല്. ചിലർക്ക് ഇത് പ്രസവവേദനയെക്കാൾ രൂക്ഷമാണ് എന്നാണ് പറയാറുള്ളത്. നമ്മുടെ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക. ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങളിൽ വൃക്ക ഏർപ്പെടുന്നുണ്ട്. വൃക്കയെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ.
കാൽസ്യം യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് കല്ലുകൾ ആയി രൂപപ്പെടുന്നത്. നിർജലീകരണം അമിതവണ്ണം എന്നിവയാണ് ഇതിൻറെ പ്രധാന കാരണങ്ങൾ. ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും അതിൽ ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് കല്ലുകളായി രൂപപ്പെടുകയും ചെയ്യുന്നു.
വയറുവേദന, പുറം വേദന, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, തലകറക്കം, ശർദ്ദി എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഒഴിക്കുമ്പോൾ ചിലർക്ക് വേദനയോ പുകച്ചിലോ ഉണ്ടാവാം ഇത് വൃക്കയിൽ കല്ലുകൾ ഉണ്ട് എന്നതിൻറെ സൂചനയാണ്. കല്ലുകളുടെ വലുപ്പം കൂടുതലാണെങ്കിൽ ഇത് ബാധിച്ചിരിക്കുന്ന ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാവും.
വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന് ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറമാണ് ഉണ്ടാവുക. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ സൂചനയാണ്. വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ മൂത്ര ദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ഈ രോഗാവസ്ഥ ഉള്ളവർക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പോകേണ്ടിവരും ലക്ഷണങ്ങൾ മനസ്സിലാക്കി രോഗത്തിന് കൃത്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.