ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? ഇതാവും കാരണം.

ഇന്ന് കുട്ടികളിൽ മാത്രമല്ല ഒട്ടുമിക്ക ആൾക്കാരിലും കണ്ടുവരുന്ന ഒന്നാണ് അമിതമായ ക്ഷീണം. പലകാരണങ്ങൾ കൊണ്ടും അവർക്ക് ക്ഷീണം ഉണ്ടാവാം. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ക്ഷീണം ഉണ്ടാവുന്നത് അത് എങ്ങനെ തരണം ചെയ്യാം എന്നൊക്കെ നോക്കാം. ചിലരിൽ പനി വന്നതിനുശേഷം ക്ഷീണം കുറച്ചുനാളത്തേക്ക് ഉണ്ടാവാറുണ്ട്. ഏതുതരം പനിയാണെങ്കിലും അത് വന്നതിനുശേഷം ശരീരം പഴയ സ്ഥിതിക്ക്.

മാറുവാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവരും. ചില രോഗങ്ങൾ ഉള്ളവർക്കും ക്ഷീണം ബാധിക്കാം. തൈറോയ്ഡ് പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും ശരീരത്തിന് ക്ഷീണം തോന്നും. കുട്ടികളിലും ക്ഷീണം കൂടുതലായി കണ്ടുവരുന്നുണ്ട് അതിനു പ്രധാന കാരണം പ്രഭാത ഭക്ഷണം അവർ ഒഴിവാക്കുന്നത് കൊണ്ടാണ്. സാധാരണയായി ആറു മുതൽ 8 മണിക്കൂർ വരെ ഒരാൾക്ക് ഉറക്കം ആവശ്യമാണ്.

ഉറക്കമില്ലായ്മ ശരീരത്തിന് ക്ഷീണം ഉണ്ടാക്കുന്നു. എന്തെങ്കിലും കാരണം മൂലം നിങ്ങളുടെ ഉറക്കം ഇടയ്ക്കിടയ്ക്ക് പോവുകയാണെങ്കിൽ അതും അടുത്ത ദിവസത്തെ ക്ഷീണത്തിന് കാരണമായേക്കാം. അമിതഭാരം ഉള്ളവരിൽ ശരീരത്തിലെ അടങ്ങിയിട്ടുള്ള കൂടുതൽ കൊഴുപ്പ് ഇവർക്ക് കൂർക്കം വലി ഉണ്ടാക്കാം. അതുമൂലം ഉറക്കം നഷ്ടപ്പെടുകയും ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യുന്നു.

സ്ത്രീകൾക്ക് ആർത്തവ സമയത്ത് ബ്ലീഡിങ് കാരണം ശരീരത്തിന് ക്ഷീണവും വേദനയും അനുഭവപ്പെടാം. ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നതിന്റെ ഭാഗമായി ഫാറ്റി ലിവർ ഉണ്ടാകുന്നു ഇതുമൂലം ശരീരത്തിന് ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. ക്ഷീണത്തിനുള്ള കാരണം ശരിയായി കണ്ടെത്തിയതിനു ശേഷം ചികിത്സിക്കുക. ചില ഒറ്റമൂലികൾ ഉപയോഗിച്ചും ഇത് പ്രകൃതിദത്തമായ രീതിയിൽ ചികിത്സിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഡോക്ടർ പറയുന്നത് കേൾക്കൂ…

Leave a Reply

Your email address will not be published. Required fields are marked *