തേങ്ങ അരച്ചുവെക്കുന്ന കറികളാണ് മലയാളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. ഇതേ തേങ്ങ തന്നെ കുറെ നാൾ സൂക്ഷിച്ചു വയ്ക്കുക എന്നത് സാധ്യമായ കാര്യമല്ല.. പുറത്തുനിന്നും നാളികേരം കുറെ നാളത്തേക്ക് ഒരുമിച്ച് വാങ്ങുന്നവർ ആയിരിക്കും അധികമാളുകളും. അങ്ങനെ വാങ്ങുന്ന നാളികേരത്തിൽരണ്ടോ മൂന്നോ ദിവസത്തിനു ശേഷം തന്നെ നാശമായി പോകാറുണ്ട്. എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല നാളികേരം വാങ്ങുമ്പോൾ അതിന്റെ മൂന്ന്.
കണ്ണുകൾ ഉള്ള ഭാഗത്ത് ചകിരിയോടുകൂടി തന്നെ സൂക്ഷിച്ചു വയ്ക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ കുറെനാൾ കേടു വരാതെ ഇരിക്കും. അടുത്തതായി മുറിച്ചുവെക്കുന്ന നാളികേരം കേടാകാതെ ഇരിക്കുന്നതിന് ആദ്യം തേങ്ങയിൽ നിന്ന് വെള്ളം എല്ലാം തന്നെ തുടച്ചു കളഞ്ഞ് കുറച്ചു ഉപ്പ് തേച്ചു വയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ നാളികേരം കുറെനാൾ കേടാകാതെ ഇരിക്കും. അടുത്തതായി അടുക്കളയിൽ ചെയ്യാൻ പറ്റുന്ന മറ്റൊരു ടിപ്പ്.
കുക്കറിനകത്ത് ധാന്യങ്ങളും മറ്റും ജീവിക്കാൻ വയ്ക്കുമ്പോൾ അതിൽ നിന്നുള്ള വെള്ളം പുറത്തേക്ക്. പോയി കുക്കർ മുഴുവൻ അഴുക്കായി പോകാറുണ്ട് ഇനി ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഒരു ടിപ്പ് പരിചയപ്പെടാം. കുക്കറിനകത്തേക്ക് ഒരു ചെറിയ പാത്രം ഇറക്കി വയ്ക്കുക അങ്ങനെ ചെയ്താൽ വെള്ളം പാത്രത്തിലേക്ക് പോകും പുറത്തേക്ക് വരുന്നതു ഒഴിവാക്കാം.
അതുപോലെ തന്നെ സോയാബീൻ കറി വയ്ക്കുമ്പോൾ അതിന്റെ ഒരു മട്ട് രുചി പോകുന്നതിന് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. സോയാബീൻ വേവിക്കാൻ വയ്ക്കുമ്പോൾ അതിൽ കുറച്ചു വെളുത്തുള്ളിയും രണ്ടോ മൂന്നോ ടീസ്പൂൺ പാലും ചേർത്തുകൊടുത്ത വേവിക്കുക. ഇങ്ങനെ ചെയ്താൽ നല്ലൊരു ജിയോടുകൂടി സോയാബീൻ കഴിക്കാം. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക. Video Credit : Vichus Vlogs