മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന ഈ താരത്തെ മനസ്സിലായവർ ഉണ്ടോ??

ഒരുകാലത്തെ മലയാള സിനിമയിലെ അഭിവാജ്യ ഘടകമായിരുന്ന താരത്തിന്റെ പഴയകാല ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ബാല്യകാല ചിത്രങ്ങൾ ട്രെൻഡ് ആയിരിക്കുന്ന ഈ സമയത്ത് ഈ നടന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഇന്നും മറക്കാത്ത ഈ താരത്തിന്റെ ചിത്രങ്ങൾ നിറകണ്ണുകളോടെയാണ് മലയാളി പ്രേക്ഷകർ നോക്കി കാണുന്നത്. മലയാളികളുടെ പ്രിയ നടൻ ആയിരുന്ന തിലകന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രൻഡ് ആകുന്നത്.

നാടകങ്ങളിലൂടെ കലാജീവിതം ആരംഭിച്ച തിലകൻ തന്റെ അഭിനയത്തിലൂടെ നിഷ്പ്രയാസം സിനിമയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. തനിക്ക് കിട്ടുന്ന ഏതൊരു വേഷത്തെയും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന തിലകൻ ഉൾക്കടൽ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ടാണ് സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്ന തിലകൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ ആയിരുന്നു എന്നു പറയാം.

2012 ൽ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു നടൻ തിലകൻ അന്തരിച്ചത്. താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് തീര ദുഃഖം തന്നെയാണെന്ന് പറയാം. സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ ആയി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരാധകലോകത്തെ അമ്പരപ്പിച്ചു കൊണ്ടാണ് നടൻ തിളങ്ങിന്റെ വിയോഗം ഏവരും അറിഞ്ഞത്.

നീണ്ട വർഷങ്ങൾക്കു ശേഷം താരത്തിന്റെ പഴയകാല ചിത്രങ്ങൾ കണ്ടപ്പോൾ ഒത്തിരി സന്തോഷത്തോടും എന്നാൽ നിറകണ്ണുകളോടും കൂടിയാണ് ചിത്രങ്ങൾ നോക്കിക്കാണുന്നത്.  നടൻ തിലകൻ ജീവൻ  നൽകിയ ഓരോ കഥാപാത്രങ്ങളെയും ഇന്നും മലയാളികൾ ഒരുപാട് സ്നേഹത്തോടെ  ഓർമിക്കുന്നു എന്ന്  പറയാം. അത്ര മാത്രമാണ് ഓരോ വേഷങ്ങൾക്കും നടൻ തിലകൻ ജീവൻ നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *