ചിത്രത്തിലെ ഗുണ്ടൂസിനെ ആർക്കെങ്കിലും മനസ്സിലായോ?? ആളത്ര നിസ്സാരക്കാരൻ അല്ല… അറിയാമെങ്കിൽ ഉത്തരം പോന്നോട്ടെ.

മലയാളികൾക്ക് ഇഷ്ടമുള്ള താരങ്ങളുടെ വിശേഷങ്ങൾ അറിയാനും അവരുടെ ചിത്രങ്ങൾ കാണാനും ഒത്തിരി സന്തോഷമാണ്. ആരാധകരുടെ പ്രിയ നടീനടന്മാരുടെ ബാല്യകാല ചിത്രങ്ങൾ ആകുമ്പോൾ ഒട്ടും പറയേണ്ട കാര്യമില്ല. ഒരുപാട് സന്തോഷത്തോടും ആകാംക്ഷയോടും കൂടിയാണ് ചിത്രങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡ് ആയി കൊണ്ടിരിക്കുന്നത് താരങ്ങളുടെ ബാല്യകാല ചിത്രങ്ങളെ ആണെന്ന് തന്നെ പറയാം.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച യുവ നടൻന്റെ ചിത്രങ്ങളാണ് താഴെ കാണുന്നത്. വളരെ ക്യൂട്ട് ആയിരിക്കുന്ന ഈ കൊച്ചു മിടുക്കൻ ആരെന്ന് വളരെ ചുരുക്കം പേർക്കെങ്കിലും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ സിനിമാ മേഖലയിൽ നിറസാന്നിധ്യമായ നടൻ സുരേഷ് ഗോപിയുടെ മകനും മോളിവുഡിലെ യുവ നടനും മലയാള സിനിമയുടെ ഭാവി വാഗ്ദാനവും ആയ ഗോകുൽ സുരേഷിന്റെ ചിത്രങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

താര പുത്രൻ എന്നതിലുപരി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ഗോകുൽ സുരേഷ്. വിപിൻ ദാസ് സംവിധാനം ചെയ്ത മുത്തുഗൗ എന്ന സിനിമയിലൂടെ ആണ് മലയാളികൾക്ക് മുമ്പിൽ ആദ്യമായ് എത്തുന്നത്. തുടർന്ന് മാസ്റ്റർ പീസ്, ഇര, സൂത്രക്കാരൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു.വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾ ഇരുകൈയും നീട്ടിയാണ് നടൻ ഗോകുലിനെ സ്വീകരിച്ചിരിക്കുന്നത്.

നിരവധി സിമകളിൽ അഭിനയിച്ച താരം ഇപ്പോൾ മോളിവുഡിലെ തിരക്കുള്ള നായകനായ് എന്ന് പറയാം. അരുൺ ചന്തു സംവിധാനം ചെയ്ത സായാഹ്ന വാർത്തകൾ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. നിരവധി സിനിമകളാണ് താരത്തിന്റെ ഇനിയും പുറത്തിറങ്ങാൻ ആയിട്ടുള്ളത്. ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന സിനിമയിലും താരം ഭാഗമുണ്ട്. ഇരുതാര പുത്രന്മാരും ഒന്നിച്ച് അഭിനയിക്കുന്ന ഈ സിനിമയുടെ വിശേഷങ്ങൾക്കായി ഏറെ ഉത്സാഹത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *