ചിത്രത്തിലെ ഈ ഗന്ധർവ ഗായികയെ തിരിച്ചറിഞ്ഞവർ ആരെങ്കിലും ഉണ്ടോ?? ഉണ്ടെങ്കിൽ ഉത്തരം പറയൂ.!

മലയാളികൾ ഇഷ്ടപ്പെടുന്ന ഏതൊരു താരത്തിന്റെയും ബാല്യകാല ചിത്രങ്ങൾ കാണാൻ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ പുറത്തു വരുന്നതാണ് മലയാളികളുടെ വാനമ്പാടി ആയ കെ എസ് ചിത്രയുടെ ബാല്യകാല ചിത്രങ്ങൾ. ചിത്രങ്ങൾ കണ്ടു വളരെ ചുരുക്കം പേർക്കെങ്കിലും താരം ഏതെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്ന് പറയാം. പിന്നണി ഗായികയായി സിനിമാ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിയ ഒരാളാണ് കെഎസ് ചിത്ര.

തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങി നിരവധി ഭാഷകളിലായി 25000ത്തിൽ അധികം പാട്ടുകൾ ആലപിക്കാൻ ചിത്രയ്ക്ക് സാധിച്ചു എന്ന് പറയാം. തന്റെ വളരെ മനോഹരമായ ശബ്ദത്തിലൂടെ ഒട്ടനേകം ആരാധകരെയാണ് ചിത്ര സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ച് നിരവധി പുരസ്കാരവും ചിത്രയെ തേടിയെത്തി എന്ന് പറയാം.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് കെ എസ് ചിത്ര. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയതും ചിത്ര തന്നെയാണെന്ന് നിസംശയം പറയാം. തെന്നിന്ത്യൻ വാനമ്പാടി ഫീമെയിൽ യേശുദാസ് ഗന്ധർവ ഗായിക സംഗീത സരസ്വതി തുടങ്ങി ഒട്ടനേകം പേരുകളിലും താരം അറിയപ്പെടാൻ തുടങ്ങി. മലയാളികളുടെ വാനമ്പാടി ആയ ചിത്രയുടെ ഏതൊരു വിശേഷങ്ങൾക്കായും ആരാധകർ ഒരുപാട് ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

അതുകൊണ്ടുതന്നെ താരത്തിന്റെ ബാല്യകാല ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കന്റുകൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം. സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലെങ്കിലും താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. നിരവധി പേരാണ് ചിത്രയുടെ കുട്ടിക്കാല ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ ഇനിയും ചിത്രയുടെ വളരെ മനോഹരമായ ഗാനങ്ങൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *