ക്യൂട്ട് ആയ് പോസ് ചെയ്യുന്ന ഈ കൊച്ചു മിടുക്കിയെ ആർക്കെങ്കിലും മനസ്സിലായോ??

മലയാളികളുടെ പ്രിയ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ കാണാൻ ഏറെ സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. തങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും ചെറുപ്പത്തിലെ ചിത്രങ്ങൾ വളരെ കൗതുകത്തോടെയാണ് നോക്കി കാണാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിന്നും പുറത്ത് വരുന്നതാണ് ഈ കൊച്ചു മിടുക്കിയുടെ ബാല്യകാല ചിത്രങ്ങൾ. ചിത്രത്തിൽ നിന്നും താരമേതെന്ന് മനസ്സിലാക്കാൻ വളരെ ചുരുക്കം പേർക്കെങ്കിലും സാധിച്ചിട്ടില്ല.

തന്റെ വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നടി പാർവതി തിരുവോത്തിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. തന്റെ മാസ്മരിക അഭിനയത്തിലൂടെ മലയാളികളുടെ മനം കവരാൻ ഈ താരത്തിന് സാധിച്ചു. ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുമ്പിൽ എത്തിയ നടിയാണ് പാർവതി.

തുടർന്ന് നോട്ട് ബുക്ക് വിനോദയാത്ര, തുടങ്ങിയ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു തുടങ്ങുകയും മലയാള സിനിമയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളായി മാറി. ഏതൊരു കഥാപാത്രത്തെയും നിഷ്പ്രയാസം ചെയ്യാൻ സാധിക്കുന്ന ഈ നടി മോളിവുഡിൽ നിന്നും കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചുവട് മാറ്റം നടത്തുകയും താരത്തിന്റെ അഭിനയ മികവിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പാർവതി സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ ഹൃദയം കീഴടക്കാൻ പാർവതിക്ക് സാധിച്ചു എന്ന് സംശയം പറയാം. രതീന സംവിധാനം ചെയ്ത പുഴു എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയിട്ടുള്ളത്. നടി പാർവതിയുടെ പുതിയ സിനിമകൾക്കും ഒപ്പം തന്നെ കൂടുതൽ വിശേഷങ്ങൾ അറിയാനുമാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *