മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു യുവ നായികയുടെ ബാല്യകാല ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാനയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അഹാനയുടെ ചിത്രങ്ങൾ കണ്ട് വളരെ ചുരുക്കം പേർക്കെങ്കിലും താരം ഏതെന്ന് മനസിലാക്കാൻ സാധിച്ചില്ല എന്ന് പറയാം.
രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന കൃഷ്ണകുമാർ ആദ്യമായി അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുന്നത്. തുടർന്ന് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ, പതിനെട്ടാം പടി തുടങ്ങിയ നിരവധി സിനിമകളിൽ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. അഹാനക്ക് തന്റെ ആദ്യ സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിക്കാൻ സാധിച്ചില്ലെങ്കിലും അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്കാ എന്ന സിനിമയിൽ ടോവിനോയുടെ നായികയായി മാസ്മരിക അഭിനയം കാഴ്ചവച്ചുകൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
ഒരു അഭിനേത്രി മാത്രമല്ല അഹാന. ഒപ്പം തന്നെ നല്ലൊരു ഗായിക കൂടിയാണ് താരം. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും തനിക്ക് കിട്ടുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ ആരാധകരിലേക്ക് എത്തിക്കാൻ അഹാനക്ക് സാധിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഈ നടി പങ്കുവെക്കുന്ന ഏതൊരു വിശേഷങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
അതുകൊണ്ടുതന്നെ ഈ നടിയുടെ ബാല്യകാല ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏറെ ആകാംക്ഷയോടും കൗതുകത്തോടെ ആയിരുന്നു ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തത്.അഹാന തന്റെ അഭിനയ മികവ്കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയും ഒട്ടനേകം ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. മലയാളികളുടെ പ്രിയ നടിയായി മാറിയ ഈ നായികയുടെ പുതിയ സിനിമകൾക്കായും ഒപ്പം തന്നെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.