ഈ ചിത്രത്തിലെ മിടുക്കി ആരെന്ന് മനസിലായോ?? താരത്തെ മനസിലായെങ്കിൽ വേഗം പറയു.

മലയാളി പ്രേക്ഷകർക്ക് അവരുടെ പ്രിയ അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ വളരെ ഇഷ്ടമാണ്. തങ്ങളുടെ പ്രിയ താരങ്ങൾ ചെറുപ്പത്തിൽ എങ്ങനെയുണ്ട് എന്ന് അറിയാനും വളരെ കൗതുകത്തോടെയാണ് മലയാളികൾക്ക് കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുന്ന ബാല്യകാല ചിത്രങ്ങളാണ് മലയാളികൾ ഇപ്പോൾ ഏറ്റെടുക്കുന്നത്.

വളരെ ചെറുപ്രായത്തിൽ തന്നെ സിനിമ മേഖലയിൽ എത്തി അഭിനയ ജീവിതം ആരംഭിച്ച നടി സനുഷ സന്തോഷിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത് ദാദാസാഹിബ് എന്ന ചിത്രത്തിൽ വളരെ ചെറിയ വേഷം ചെയ്തു തുടങ്ങിയ താരമാണ് സനുഷ. തുടർന്ന് കാരിമാടിക്കുട്ടൻ, രാവണപ്രഭു, മീശ മാധവൻ മഞ്ജു പോലൊരു പെൺകുട്ടി തുടങ്ങി ധാരാളം സിനിമയിൽ ഭാഗമാകുകയും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു.

ബാല താരമായിരിക്കുമ്പോൾ തന്നെ നിരവധി സിനിമകളിൽ അഭിനയിച്ച സനുഷയെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. തന്റെ അഭിനയമികവും കൊണ്ടും മലയാളത്തിൽ നിന്നും നിഷ്പ്രയാസം കന്നഡ, തമിഴ്, തെലുങ്ക്, തുടങ്ങി അന്യഭാഷ സിനിമകളിലേക്കും ചുവടുവാറ്റം നടത്തി. സനുഷ തന്റെ അഭിനയത്തിലുള്ള കഴിവ് തെളിയിച്ചു കൊണ്ട് സിനിമാ മേഖലയിൽ മുന്നേറിയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

ജേഴ്‌സി എന്ന തെലുഗ് സിനിമക്ക് ശേഷം ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് 1962 എന്ന പുതിയ ചലച്ചിത്രമാണ് താരത്തിന്റെ പുറത്തിറങ്ങാൻ ആയിട്ടുള്ളത്. ഉർവശി, ഇന്ദ്രൻസ് തുടങ്ങിയ താരനിരകൾ എത്തുന്ന ഈ ചിത്രത്തിൽ സനുഷ ഉർവശിയുടെ മകൾ ആയിട്ടാണ് വേഷമിടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ ഈ സിനിമയിലൂടെ അതിഗംഭീര പ്രകടനം ഉണ്ടാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. ഈ സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *